Trending Now

പോപ്പുലര്‍ ബാങ്കിന് എതിരെ കൂടുതല്‍ നിക്ഷേപകര്‍ പരാതികള്‍ നല്‍കി

പോലീസ് അന്വേഷണത്തില്‍ മെല്ലെപോക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും നൂറുകണക്കിനു ശാഖയും ഉപ ശാഖയുമായുള്ള പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആരോപിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് എത്തി . സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചവരുടെയും പ്രവാസികളുടെയും ബിസിനസ്സ് കാരുടേയും സാധാരണ കര്‍ഷകരുടെയും ലക്ഷങ്ങള്‍ തുടങ്ങി കോടികണക്കിന് രൂപയുടെ നിക്ഷേപം വാങ്ങുകയും നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും മുതല്‍ നല്‍കാതെ ആസ്ഥാന ഓഫീസ് അടച്ചു കൊണ്ട് കമ്പനി ഉടമകള്‍ മാറി നില്‍ക്കുന്നു .

ഏതാനും മാസമായി പലിശ പോലും ലഭിക്കാത്തവര്‍ ആസ്ഥാന ഓഫീസില്‍ എത്തിയപ്പോള്‍  ആണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നു തുടങ്ങിയത് .

നിക്ഷേപകരുടെ കോടികളുമായി അനേക സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകള്‍ മുങ്ങിയ നാടാണ് കോന്നി . വാലുതുണ്ടില്‍ ഫിനാന്‍സ് ,യൂണൈറ്റഡ് തുടങ്ങിയവ മുങ്ങല്‍ “മാതൃകാ “സ്ഥാപനങ്ങള്‍ ആണ് .വാലുതുണ്ടില്‍ ഉടമ സുഖമായി മറ്റൊരു ദേശത്തു കഴിയുന്നു . 55 വര്‍ഷത്തില്‍ ഏറെ വിശ്വാസം ഉണ്ടായിരുന്ന പോപ്പുലര്‍ ഗ്രൂപ്പില്‍ ഉള്ള വിശ്വാസം കൊണ്ട് മാത്രമാണ് പുതിയ നിക്ഷേപകര്‍ എത്തിയത് . നൂറുകണക്കിന് ജീവനക്കാരും ഇനി എന്തു ചെയ്യണം എന്ന ആശങ്കയില്‍ ആണ് . ഉടമയുടെ വകയാറിലെ വീട്ടില്‍ നിക്ഷേപകരില്‍ ചിലര്‍ ദിനവും എത്തുന്നു എങ്കിലും വീടും അടച്ചിട്ടേക്കുകയാണ് എന്നു പറയുന്നു  .

ഓരോ ജില്ലയിലും ഉള്ള ശാഖകളില്‍ ഇടപാടുകാര്‍ എത്തുന്നു എങ്കിലും ജീവനക്കാര്‍ക്കും കാര്യമായി ഒന്നും അറിയില്ല . വിവിധ പോലീസ് സ്റ്റേഷനുകളില്‍ നൂറോളം പരാതി എത്തിയിട്ടുണ്ട് . കോന്നി പോലീസില്‍ 48 പേരുടെ പരാതിയില്‍മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു എങ്കിലും പോലീസ് ഭാഗത്ത് നിന്നും പരാതികാര്‍ക്ക് അനുകൂലമായ നടപടികള്‍ ഇല്ലെന്നു പരാതി ഉണ്ട് . പരാതി കൊടുത്ത എല്ലാ ആളുകള്‍ക്കും പരാതിയുടെ രസീത് പോലും നല്‍കിയില്ല എന്നു ഗുരുതര പരാതി ഉണ്ട് .
ബി ജെ പി ജില്ലാ നേതാക്കള്‍ നല്‍കിയ പരാതിയുംകോന്നി പോലീസില്‍ ഉണ്ട് .
വിവിധ ജില്ലകളില്‍ ഉള്ള നിക്ഷേപകര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയാകളില്‍ ഗ്രൂപ്പു രൂപീകരിച്ച് തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നു .
ബാങ്ക് പ്രതിനിധികളോ ഉടമകളോ ഇതുവരെ തങ്ങളുടെ ഭാഗം വിശദീകരിച്ചില്ല . ഒരു മാധ്യമത്തില്‍ മാത്രം ഏതാനും ദിവസം മുന്‍പ് ഉടമയുടെ പ്രതികരണം വന്നിരുന്നു . നിക്ഷേപരുടെ ആശങ്കയ്ക്കു പരിഹാരം കാണുവാന്‍ ജന പ്രതിനിധികള്‍ ആരും മുന്നോട്ട് വന്നിട്ടില്ല . ബി ജെപി നേതാക്കള്‍ നിക്ഷേപകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഉടമകള്‍ നേരിട്ടു നിക്ഷേപകരുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയാല്‍ നിലവില്‍ ഉള്ള പ്രതിസന്ധിയ്ക്ക് പരിഹാരം കാണുവാന്‍ കഴിയും എന്നു വിശ്വസിക്കുന്നു .അതിനു ഉടമകള്‍ തയ്യാറായാല്‍ വേദി ഒരുക്കുവാന്‍ “കോന്നി വാര്‍ത്ത ” തയ്യാറാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!