Trending Now

കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും

10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല.മുന്‍കൂട്ടി ബുക്ക് ചെയ്യണം

കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോന്നി ഡിഎഫ് ഒ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.

തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാര്‍ഗങ്ങളും:
മുഴുവന്‍ സന്ദര്‍ശകരുടെയും ഗൈഡുകളുടെയും വാച്ചര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരതാപനില തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതല്‍ ശരീരതാപനില ഉള്ളവരെ പ്രത്യേക സൗകര്യത്തിലേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കും. പ്രത്യേക സ്ഥലവും വാഹനവും ഇതിനായി സജ്ജമാക്കും. ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായും ശരിയായി ധരിച്ച മുഖാവരണം ഉണ്ടായിരിക്കണം. പാര്‍ക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കുട്ടവഞ്ചി തുടങ്ങിയവയില്‍ സാനിട്ടൈസര്‍ ഉണ്ടായിരിക്കും.
വാഹനങ്ങളുടെ ടയര്‍ പാര്‍ക്കിംഗിന് മുമ്പ് അണുവിമുക്തമാക്കും. 10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല. ഒരു നിശ്ചിത എണ്ണം സന്ദര്‍ശകരെ മാത്രമേ ഓരോ മണിക്കൂറിലും അനുവദിക്കുകയുള്ളൂ. ഇതിനാല്‍ സന്ദര്‍ശകര്‍ 6282301756 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ 9446426775 എന്ന നമ്പരിലോ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്ത് അനുവദിച്ച സമയത്ത് മാത്രം പ്രവേശിക്കണം.
ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ ക്യൂ അനുവദനീയമല്ല. ഒന്നിലധികം ആള്‍ക്കാര്‍ ഒരേ സമയം വരുന്ന പക്ഷം മാര്‍ക്ക് ചെയ്ത സ്ഥലത്തുമാത്രം നിന്ന് ശാരീരിക അകലം പാലിക്കണം. കുട്ടവഞ്ചികളില്‍ നിരക്ക് വര്‍ധനയില്ല. എന്നാല്‍ നിലവിലുള്ള നിരക്കില്‍ ശാരീരിക അകലം പാലിച്ച് രണ്ട് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മ്യൂസിയത്തില്‍ ഒരേ സമയം 10ല്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനമില്ല. ഇക്കോഷോപ്പില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കി ല്ല. ഇവിടെ പ്രവേശിക്കുന്നവര്‍ ശാരീരിക അകലം കൃത്യമായി പാലിക്കണം. ഈ ഘട്ടത്തില്‍ മുളംകുടിലുകളില്‍ താമസം അനുവദനീയമല്ല. നിള ക്യാന്റീനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. നിര്‍ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!