Trending Now

പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനമായി വൈറസിനെ നല്‍കരുത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വിപണന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ തിങ്ങിക്കൂടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ പറഞ്ഞു . രോഗപ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ താമസിയാതെ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കും.
വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ട വ്യക്തികള്‍ക്ക് ഓണസമ്മാനം നല്‍കുമ്പോള്‍ അതോടൊപ്പം വൈറസിനെയും കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും കോവിഡ് 19 ബാധിക്കുന്നത് വേദനാജനകമാണ്. ഇത് ഒഴിവാക്കാന്‍ ഓണാഘോഷം നിയന്ത്രണങ്ങളോടെ മാത്രമേ പാടുള്ളൂ. വ്യാപാര സ്ഥലങ്ങളില്‍ പോകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും ഇത്തവണ അനുവദിച്ചിട്ടില്ല. വീടുകളില്‍ തന്നെ സുരക്ഷിതമായ സാഹചര്യം ഒരുക്കിക്കൊണ്ട് രോഗവ്യാപനം ഉണ്ടാകാത്ത രീതിയില്‍ ഓണം ആഘോഷിക്കാന്‍ എല്ലാവരും തയാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു