Trending Now

പോപ്പുലര്‍ ബാങ്കിന് എതിരെ 48 പേരുടെ പരാതി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവധി കഴിഞ്ഞ നിക്ഷേപകര്‍ക്ക് നിക്ഷേപ തുക തിരികെ നല്‍കുന്നില്ലാ എന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ബാങ്കിന് എതിരെപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . 48 പേരുടെ പരാതികഴിഞ്ഞ ദിവസംകോന്നി പോലീസിലും ചിലരുടെ പരാതി കോന്നി എം എല്‍ എയ്ക്കും ലഭിച്ചിരുന്നു . ഇതിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . പരാതി നല്‍കിയ ആളുകളുടെ മൊഴികള്‍ രേഖപ്പെടുത്തി . 1740 / 2020 നമ്പറായാണ് കേസ് രജിസ്റ്റര്‍ ചെയ്തത് . ഒരാളുടെ പരാതി മുഖ്യമായി എടുത്ത് ബാക്കി പരാതിക്കാരെ ഈ കേസ് കക്ഷികളായി ചേര്‍ത്തു ഐ പി സി 402, 406, വകുപ്പുകള്‍ ചുമത്തിയാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത് . ഇനി ഏത് പോലീസ് സ്റ്റേഷനിലും നല്‍കുന്ന കേസുകള്‍ ഇതിന് കീഴില്‍ വരും . ഇവരുടെ അഞ്ചല്‍ ബ്രാഞ്ചിലും നിക്ഷേപകര്‍ എത്തി നിക്ഷേപത്തുക മടക്കി നല്‍കണം എന്ന് ആവശ്യപ്പെട്ടു .

കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബാങ്കിന് നൂറുകണക്കിനു ശാഖകളും ഉപ ശാഖകളും ഉണ്ട് . നൂറുകണക്കിനു ജീവനക്കാരും പ്രവര്‍ത്തിക്കുന്നു . ചെറുതും വലുതുമായ ആയിരക്കണക്കിന് നിക്ഷേപകരുടെ പിന്‍ബലത്തില്‍ ആണ് സ്ഥാപനം വളരെ വേഗം പ്രസിദ്ധി നേടിയതും കൂടുതല്‍ ആളുകള്‍ വന്‍ തുകകള്‍ വിശ്വാസം കണക്കില്‍ എടുത്തു നിക്ഷേപിച്ചതും . കോവിഡ് മൂലം മറ്റ് ഇടപാടുകള്‍ പ്രതിസന്ധിയിലായതോടെ ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു . മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കണ്ടെത്തുവാന്‍ ശ്രമിക്കുന്നതായും അല്ലെങ്കില്‍ സമാന പ്രവര്‍ത്തനം നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ക്ക് ഈ സ്ഥാപനം കൈമാറുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നതായി ബാങ്ക് എം ഡിയുടെ അഭിപ്രായമായി കേരളത്തിലെ പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു .
എന്നാല്‍ 48 നിക്ഷേപകര്‍ കോന്നി പോലീസില്‍ മാത്രം പരാതി നല്‍കി . ഇതില്‍ സ്ത്രീകളും ഉണ്ട് .
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് എഫ് ഐ ആര്‍ ഇട്ടത് .ചിലര്‍ എൻഫോ​ഴ്സ്‌മെന്റ് വിഭാഗത്തിലും പരാതി നല്‍കിയതായി പറയുന്നു . പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!