Trending Now

ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :

ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു
കേരള സംസ്ഥാന സര്‍വീസ്, കുടുംബ പെന്‍ഷനുകളുടെ 2019-2020 സാമ്പത്തിക വര്‍ഷത്തെ ഉത്സവ ബത്ത നല്‍കി തുടങ്ങി തുടങ്ങിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ ആഗസ്റ്റ് 20 മുതല്‍  ആരംഭിക്കും.  കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടില്ലാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങളോടെ പെന്‍ഷന്‍ വിതരണം ചെയ്യും.
പെന്‍ഷന്‍ വിതരണ ക്രമീകരണ പട്ടിക ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തി ദിനങ്ങളിലും പെന്‍ഷന്‍ കൈപ്പറ്റാം.
ക്രമ നമ്പര്‍, തീയതി , പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ 
1, 20.08.2020 (രാവിലെ 10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
2, 20.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
3, 21.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ (2) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
4, 21.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ മൂന്നില്‍ (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
5, 24.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ (4) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
6, 24.08.2020 ഉച്ചകഴിഞ്ഞ്(2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
7, 25.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ (6) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
8, 25.08.2020 ഉച്ചകഴിഞ്ഞ്(2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഏഴില്‍ (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
9, 26.08.2020 രാവിലെ (10 മുതല്‍ 1 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ (8) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.
10, 26.08.2020 ഉച്ചകഴിഞ്ഞ് (2 മുതല്‍ 4 മണി വരെ) പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ഒന്‍പതില്‍ (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!