Trending Now

അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രം

വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു.

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ
കോവിഡ് 19 സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയിലെ എല്ലാ കച്ചവടസ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ് അറിയിച്ചു. വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസുകള്‍ മാത്രം രാത്രി ഒമ്പത് വരെ നടത്താം. എല്ലാ കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് കൃത്യമായി ധരിച്ചും ജീവനക്കാരും ഉപഭോക്താക്കളും നില്‍ക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/വെള്ളം, സോപ്പ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കടകള്‍ അടപ്പിക്കുകയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുമാണ്.
പൊതുചടങ്ങുകള്‍, ബന്ധുവീട് സന്ദര്‍ശനം മുതലായവ കഴിവതും ഒഴിവാക്കിയും ആള്‍ക്കൂട്ടം പരമാവധി കുറച്ചും കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണം. കല്യാണം, മരണം, സംഘടനാപ്രവര്‍ത്തനം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. മറ്റ് പൊതുചടങ്ങുകള്‍, സ്വകാര്യ ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് മുമ്പ് ഇന്‍സിഡന്റ് കമാന്‍ഡറെയും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും രേഖാമൂലം അറിയിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 04734 224826 എന്ന കണ്‍ട്രോള്‍ നമ്പരില്‍ അറിയിക്കണമെന്നും ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസീല്‍ദാര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!