Trending Now

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്സ്ഥിരീകരിച്ചത്. പത്തനംതിട്ട : 65

പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു

കോന്നി വാര്‍ത്ത : ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 476 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 220 പേര്‍ക്കും, എറണാകുളം ജില്ലയിലെ 173 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 146 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 117 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 111 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 86 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളിലെ 44 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 42 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 40 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 4 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, മലപ്പുറം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 82 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 194 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 195 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 125 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,51,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,633 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1583 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,265 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,40,076 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,51,714 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), കാലടി (14), പൂത്രിക (14), കാഞ്ഞൂര്‍ (8), അയ്യമ്പുഴ (9), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (18), പത്തനാപുരം (2, 3), തൃശൂര്‍ ജില്ലയിലെ എളവള്ളി (12), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 8, 13) വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (5), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള (സബ് വാര്‍ഡ് 20), അളഗപ്പനഗര്‍ (വാര്‍ഡ് 2), തെക്കുംകര (1), കാട്ടക്കാമ്പല്‍ (1, 5, 7), കോഴിക്കോട് ജില്ലയിലെ വേളം (8, 9), മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും), പനങ്ങാട് (13), കൂത്താളി (5), ഇടുക്കി ജില്ലയിലെ മൂന്നാര്‍ (19), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് (21, 23), ചക്കുപള്ളം (11), എറണാകുളം ജില്ലയിലെ പാറക്കടവ് (സബ് വാര്‍ഡ് 5), കിഴക്കമ്പലം (7), ചിറ്റാറ്റുകര (7), കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് (11), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12), കോട്ടയം ജില്ലയിലെ പായിപ്പാട് (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 18)
65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 18 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 52 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

• വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (34)
2) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (22)
3) ദുബായില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (26)
4) ദുബായില്‍ നിന്നും എത്തിയ കൊച്ചുകോയിക്കല്‍ സ്വദേശി (33)
5) ഒമാനില്‍ നിന്നും എത്തിയ പൂതുശ്ശേരി സ്വദേശി (35)
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി (23)

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

7) ബാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (37)
8) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (33)
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനി (55)
10) ഡല്‍ഹിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനി (26)
11) ഗുജറാത്തില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (43)
12) ഹരിയാനയില്‍ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശി (30)
13) ഹൈദരാബാദില്‍ നിന്നും എത്തിയ നൂറോമാവ് സ്വദേശിനി (5)

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

14) ഊന്നുകല്‍ സ്വദേശിയായ മധു (47) കോട്ടയം മെഡിക്കല്‍ കോളേജില്‍ 18.08.2020ന് മരണമടഞ്ഞു. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.
15) തുവയൂര്‍ സൗത്ത് സ്വദേശി (50). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
16) തുവയൂര്‍ സൗത്ത് സ്വദേശിനി (48). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
17) തുവയൂര്‍ സൗത്ത് സ്വദേശി (53). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
18) തുവയൂര്‍ സൗത്ത് സ്വദേശി (55). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
19) തുവയൂര്‍ സൗത്ത് സ്വദേശിനി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
20) തുവയൂര്‍ സൗത്ത് സ്വദേശി (18). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
21) തുവയൂര്‍ സൗത്ത് സ്വദേശി (19). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
22) തുവയൂര്‍ സൗത്ത് സ്വദേശിനി (50). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) പറക്കോട് സ്വദേശി (2). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
24) പറക്കോട് സ്വദേശിനി (3). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
25) പറക്കോട് സ്വദേശിനി (27). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
26) പറക്കോട് സ്വദേശി (30). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
27) പഴകുളം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
28) പഴകുളം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) നെടുമണ്‍ സ്വദേശിനി (26). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
30) നെടുമണ്‍ സ്വദേശിനി (51). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
31) മണക്കാല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) അടൂര്‍, കണ്ണംകോട് സ്വദേശി (26). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) പറക്കോട് സ്വദേശി (30). കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) ചുമത്ര സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
35) ചുമത്ര സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
36) ഇരവിപേരൂര്‍ സ്വദേശിനി (28). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) ഇരവിപേരൂര്‍ സ്വദേശി (24). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) ഇരവിപേരൂര്‍ സ്വദേശി (23). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
39) വെളളംകുളം സ്വദേശിനി (42). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) പുല്ലാട് സ്വദേശി (28). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) വെസ്റ്റ് ഓതറ സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) അട്ടച്ചാക്കല്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) അട്ടച്ചാക്കല്‍ സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) അട്ടച്ചാക്കല്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
45) പ്രമാടം സ്വദേശി 9 മാസം പ്രായമുളള ആണ്‍കുട്ടി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
46) പ്രമാടം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (62). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
48) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (23). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
49) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (52). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
50) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (46). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
51) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (38). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
52) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (11). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (48). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
54) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (24). മലയാലപ്പുഴ പ്ലാന്റേഷന്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
55) ഓതറ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
56) ഓതറ സ്വദേശിനി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) അതിരുങ്കല്‍ സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) നുറോമാവ് സ്വദേശിനി (64). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
59) നുറോമാവ് സ്വദേശി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
60) അടൂര്‍ കണ്ണംകോട് സ്വദേശി (54). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
61) അടൂര്‍ കണ്ണംകോട് സ്വദേശിനി (40). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) അടൂര്‍ കണ്ണംകോട് സ്വദേശിനി (45). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
63) അടൂര്‍ കണ്ണംകോട് സ്വദേശിനി (38). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
64) തുവയൂര്‍ സൗത്ത് സ്വദേശിനി (42). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) കല്ലൂപ്പാറ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട കണ്ണംകോട് സ്വദേശി (20) നെ ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 2121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1052 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 18 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1798 ആണ്.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ആറുപേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

പത്തനംതിട്ട ജില്ലക്കാരായ 316 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 307 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 95 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 37 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 35 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 74 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 39 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 349 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 71 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5504 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1417 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1692 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 110 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 8613 പേര്‍ നിരീക്ഷണത്തിലാണ്.

• ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്- ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 45748-739-46487
2, ട്രൂനാറ്റ് പരിശോധന- 1254 -34-1288
3, റാപ്പിഡ് ആന്റിജന്‍ പരിശോധന -5308- 756- 6064
4, റാപ്പിഡ് ആന്റിബോഡി പരിശോധന- 485-0- 485
ആകെ ശേഖരിച്ച സാമ്പിളുകള്‍- 52795- 1529-54324

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 403 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.28 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.77 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 20 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 88 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1216 കോളുകള്‍ നടത്തുകയും 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 21 ഹൗസ് സര്‍ജന്മാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.

ഇരവിപേരൂര്‍ പഞ്ചായത്തിലെ നെല്ലാട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!