Trending Now

വനത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

 

പുൽപ്പള്ളി ചെതലയം വനത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. 12 വയസ്‌ കണക്കാക്കുന്ന ആൺ കടുവയുടെ ജഡമാണ്‌ വെളുകൊല്ലി വനത്തിൽ കണ്ടത്‌. പ്രദേശങ്ങളിൽ‌ ഭീതിവിതച്ച നരഭോജി കടുവയാണിതെന്ന്‌ വനപാലകര്‍ പറയുന്നു . പ്രായാധിക്യമാണ്‌ മരണകാരണമെന്നാണ്‌ നിഗമനം.

രണ്ടുമാസം മുമ്പ്‌‌ ബസവൻകൊല്ലി കതുവാകുന്നിൽ ആദിവാസി യുവാവ്‌ ശിവകുമാറിനെ കൊലപ്പെടുത്തിയ കടുവയാണിതെന്നും വനപാലകർ പറഞ്ഞു. ഒരാഴ്‌ച മുമ്പ് പുൽപ്പള്ളി പള്ളിച്ചിറയിൽ വനപാലകരെ ആക്രമിച്ചിരുന്നു. പശുക്കളെ പിടിച്ച കടുവയെ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു ആക്രമണം. റെയ്‌ഞ്ചർ ശശികുമാറിന്‌ പരിക്കേൽക്കുകയും ചെയ്‌തു. ശിവകുമാറിനെ പിടിച്ചപ്പോഴും വനപാലകരെ ആക്രമിച്ചപ്പോഴും കടുവക്കായി പ്രദേശങ്ങളിൽ കൂട്‌ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!