Trending Now

രക്ഷാപ്രവര്‍ത്തനത്തിന് കോന്നിയില്‍ നിന്നെത്തിയ കുട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയിലേയും കോന്നിയിലേയും വെള്ളം കയറിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കോന്നിയിലെ കുട്ടവഞ്ചി തൊഴിലാളികളെ ആദരിച്ചു. റാന്നിയില്‍ എട്ട് കുട്ടവഞ്ചിയും എട്ട് തുഴച്ചിലുകാരും രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ റാന്നിയില്‍ രാജു എബ്രഹാം എംഎല്‍എ പൊന്നാടയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!