Trending Now

സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി

ആദ്യദിനം ജില്ലയില്‍ 6804 കിറ്റുകള്‍ നല്‍കി: കോന്നി 1423

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19-മായി ബന്ധപ്പെട്ട സമാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യവിഭവ കിറ്റ് പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളിലൂടെ വിതരണം തുടങ്ങി.
ആദ്യഘട്ടമായി 25,000-ത്തോളം എ.എ.വൈ(മഞ്ഞ)കാര്‍ഡുകള്‍ക്ക് 14, 16 തീയതികളിലും പിഎച്ച്എച്ച്(പിങ്ക്), എന്‍പിഎസ്(നീല), എന്‍പിഎന്‍എസ്(വെള്ള) കാര്‍ഡുകള്‍ക്ക് ഓണത്തിന് മുന്‍പായും കിറ്റുകള്‍ നല്‍കും. ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടയില്‍നിന്ന് കിറ്റ് കൈപ്പറ്റാം.
ആദ്യദിവസം(ഓഗസ്റ്റ് 13 വ്യാഴം) വൈകുന്നേരം അഞ്ചുവരെ 6804 സൗജന്യകിറ്റുകള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്തു. താലൂക്ക് തിരിച്ചുള്ള കിറ്റ് വിതരണ നില: കോഴഞ്ചേരി 1017, തിരുവല്ല 894, അടൂര്‍ 1525, റാന്നി 1047, മല്ലപ്പള്ളി 898, കോന്നി 1423. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന 11 ഇനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് സപ്ലൈകോയാണ് തയാറാക്കി റേഷന്‍ കടകളിലെത്തിച്ച് നല്‍കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു