Trending Now

കോന്നി പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ ആറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം ലഭിച്ചു

തണ്ണിത്തോട് മൂഴി മുരളീ സദനത്തില്‍ എം കെ പ്രസാദിന്‍റെ മകന്‍ ശബരീനാഥിന്‍റെ (26 ) മൃതദേഹം ആണ് അഗ്നി രക്ഷാ സേനയുടെ തിരച്ചിലിന് ഒടുവില്‍ ലഭിച്ചത്

അജിന്‍ വി കോട്ടയം @ കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹംഇലവുംതിട്ട പോലീസ് പരിധിയിലെ പന്തളംഉളനാട് ഭാഗത്ത് നിന്നും ലഭിച്ചു . തണ്ണിത്തോട് മൂഴി മുരളീ സദനത്തില്‍ എം കെ പ്രസാദിന്‍റെ മകന്‍ ശബരീനാഥിന്‍റെ (26 ) മൃതദേഹം ആണ് അഗ്നി രക്ഷാ സേനയുടെ തിരച്ചിലിന് ഒടുവില്‍ ലഭിച്ചത് എന്ന്‍ പത്തനംതിട്ട അഗ്നി രക്ഷാ സേന ഓഫീസില്‍ നിന്നും പറഞ്ഞു .
പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷമാണ് ശബരീനാഥ് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത് . ബിടെക് ബിരുദധാരിയായ യുവാവ് ആറ്റില്‍ ചാടാനുള്ള കാരണം പോലീസ് അന്വേഷിക്കുന്നു .

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.10നാണ് സംഭവം. പുതിയ ബൈക്കിന്‍റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പാലത്തില്‍ ബൈക്ക് നിര്‍ത്തി ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. അതിനിടെ വലഞ്ചുഴി ഭാഗത്തു നിന്ന് കണ്ടെത്തിയ ശബരിനാഥിന്‍റെ ബാഗ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ശബരിനാഥ് സ്വകാര്യ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു . മാതാവ് : ലൂസി പ്രസാദ്. സഹോദരി : മാളു പ്രസാദ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!