സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് : പത്തനംതിട്ട : 37

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി  വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 79 കേസുകളുണ്ട്. പോസിറ്റീവായവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. 1234 പേർ ഇന്ന് രോഗമുക്തരാകുകയും ചെയ്തു.

ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ(66), കോഴിക്കോട് ഫറോഖ് പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ മരക്കാർകുട്ടി(70), കൊല്ലം വെളിനെല്ലൂർ അബ്ദുൾ സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി(76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-274, മലപ്പുറം-167, കാസർകോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂർ-86, കണ്ണൂർ-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂർ-53, കാസർകോട്-105.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പുറമറ്റം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2, 12, 13 എന്നിവിടങ്ങളില്‍ 2020 ആഗസ്റ്റ് 5 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 01, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവിടങ്ങളെ 2020 ആഗസ്റ്റ് 6 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു