ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. ആരോപണ വിധേയരായ വനംവകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റം.
റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഓഫീസർമാര്‍ തുടങ്ങിയ എട്ട് വനം ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.നീതി ലഭിച്ചില്ലെങ്കിൽ മൃതദേഹം സംസ്ക്കരിക്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും മത്തായിയുടെ ഭാര്യപറഞ്ഞിരുന്നു
ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകർ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കുടപ്പനയിൽ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു