അരുവാപ്പുലത്ത് കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് പരിക്ക്

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം അക്കരക്കാലാപടിയ്ക്ക് സമീപം വെച്ചു ബൈക്കില്‍ കാട്ടുപന്നി ഇടിച്ചു .രണ്ടു യുവാക്കള്‍ക്ക് പരിക്ക് പറ്റി .ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അരുവാപ്പുലത്ത് നിന്നും കോന്നിയിലേക്ക് ബൈക്കില്‍ വരുകയായിരുന്ന അരുവാപ്പുലം മഹേഷ് ഭവനില്‍ മഹേഷ് (25 ) സഹോദരന്‍ സംഗീത് (22 ) എന്നിവര്‍ക്ക് ആണ് പരിക്ക് . അരുവാപ്പുലം അക്കരക്കാലാ പടിയില്‍ വെച്ചു ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണത്തിനാല്‍ മുഖത്തും കൈകാലുകള്‍ക്കും തലയ്ക്കും പരിക്ക് ഉണ്ട് . മഹേഷിന്‍റെ കാലിന് പൊട്ടന്‍ ഉണ്ട് .
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നിരവധി ആളുകളെ അരുവാപ്പുലം ഭാഗത്ത് വെച്ചുകാട്ടുപന്നി ഇടിച്ചിട്ടിരുന്നു . കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും നഷ്ടപരിഹാരം വനം വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല . കോന്നി അരുവാപ്പുലത്ത് വെച്ചു കാട്ടുപന്നി ആക്രമിച്ചാല്‍ കുമ്മണ്ണൂര്‍ വനം വകുപ്പ് ഓഫീസില്‍ ആണ് അപേക്ഷ നാല്‍കേണ്ടത് .ഇങ്ങനെ അപേക്ഷ നല്‍കിയ പലരും നഷ്ടപരിഹാരത്തിന് വേണ്ടി കാത്തിരിക്കുന്നു . മുന്‍പ് കാട്ടുപന്നി ഇടിച്ച ഒരാള്‍ ഇപ്പൊഴും കിടപ്പില്‍ ആണ് .
കൃഷിയിടത്തില്‍ എത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാന്‍ ഉള്ള ഉത്തരവ് കേരളത്തില്‍ ആദ്യം നടപ്പിലാക്കിയ സ്ഥലം കൂടിയാണ് അരുവാപ്പുലം . കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി ഇറക്കുവാന്‍ കഴിയുന്നില്ല . ബൈക്ക് യാത്രികര്‍ക്ക് നേരെയാണ് ഒറ്റയാന്‍ പന്നിയുടെ ആക്രമണം കൂടുതല്‍ ഉണ്ടായത് .
അരുവാപ്പുലം പമ്പാ ഫാക്ടറി പടിക്ക് സമീപം ഉള്ള തേക്ക് തോട്ടത്തിലെ അടിക്കാടുകള്‍ക്ക് ഉള്ളില്‍ ആണ്കാട്ടുപന്നികളുടെ വിഹാര കേന്ദ്രം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു