റഫാൽ ഇന്ന് എത്തും: റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും: അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
#FiveRafalefighterjets #Indiandefence #IndianAirForce #konnivartha
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്ത് പകരുവാന്‍ ഫ്രാന്‍സില്‍ നിന്നും ഇന്‍ഡ്യ സ്വന്തമാക്കിയ റഫാല്‍ വിമാനങ്ങള്‍ ഇന്‍ഡ്യന്‍ മണ്ണിലേക്ക് ഇറങ്ങുന്നു . ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും.ആദ്യ ബാച്ച് അഞ്ച് വിമാനങ്ങള്‍ ഹരിയാണയിലെ അംബാല വ്യോമസേനാ താവളത്തിലെത്തും . ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഹര്‍ക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് . ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.കോട്ടയം നിവാസിയാണ് .അഞ്ച് വിമാനങ്ങളുടെ ബാച്ചില്‍ ആദ്യ വിമാനത്തിന് ആര്‍ബി01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരിക്കുന്നത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നതിനാല്‍ അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . വ്യോമതാവളത്തോടുചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ.വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചു .
ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ്മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് മിസൈല്‍, റഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍, 10 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, എന്നിവയാണ് വിമാനത്തിനൊപ്പം ഘടിപ്പിച്ചിട്ടുള്ളത്.മറ്റ് കാര്യങ്ങള്‍ അതീവ രഹസ്യമാണ് .