സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി
കോന്നി വാര്‍ത്ത ഡോട്ട് കോം : 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38,കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22 പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, അഞ്ചു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) യു.എ.ഇ.യില്‍ നിന്നും എത്തിയ കാരയ്ക്കല്‍ സ്വദേശിയായ 47 വയസുകാരന്‍.
2) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 35 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ വി-കോട്ടയം സ്വദേശിയായ 32 വയസുകാരന്‍.
4) യു.എ.ഇ.യില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 59 വയസുകാരന്‍.
5) യു.എസ്.എ.യില്‍ നിന്നും എത്തിയ റാന്നി, തെക്കേപ്പുരം സ്വദേശിയായ 78 വയസുകാരന്‍.
6) യു.എ.ഇ.യില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിയായ 50 വയസുകാരന്‍.
7) യു.എ.ഇ.യില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിനിയായ 54 വയസുകാരി.
8) സൗദിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 39 വയസുകാരന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
9) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 42 വയസുകാരന്‍.
10) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 28 വയസുകാരന്‍.
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 30 വയസുകാരന്‍.
12) ഡല്‍ഹിയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനിയായ അഞ്ചു വയസുകാരി.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
13) മെഴുവേലി സ്വദേശിയായ 73 വയസുകാരന്‍. കാന്‍സര്‍ രോഗബാധയ്ക്ക് ചികിത്സയിലായിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
14) കുമ്മണ്ണൂര്‍ സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
15) സീതത്തോട് സ്വദേശിനിയായ 32 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
16) നാറാണംമൂഴി സ്വദേശിനിയായ 49 വയസുകാരി. ഡല്‍ഹിയില്‍ നിന്ന് രോഗബാധിതനായി എത്തിയ വ്യക്തിയുടെ മാതാവാണ്.
17) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയായ 48 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന
(ആര്‍ടിപിസിആര്‍ ടെസ്റ്റ്) 24332, 669, 25001.
2) ട്രൂനാറ്റ് പരിശോധന 683, 25, 708.
3) സെന്റിനല്‍ സര്‍വൈലന്‍സ് 9714, 0, 9714.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 1471, 0, 1471.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 36685, 694, 37379.
1790 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.