Trending Now

പത്തനംതിട്ട ജില്ലയില്‍ 45 കോവിഡ്  .എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ ആറ് താലൂക്കുകളിലായി ജൂലൈ 30ന് അകം 45 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2600 കിടക്കകള്‍ 45 സി.എഫ്.എല്‍.ടി.സികളിലായി സജ്ജീകരിക്കും. അടൂര്‍ താലൂക്കില്‍ നാല് സി.എഫ്.എല്‍.ടി.സി.കളും, കോന്നിയില്‍ എട്ട്, കോഴഞ്ചേരിയില്‍ ഒന്‍പത്, തിരുവല്ലയില്‍ ഒന്‍പത്, മല്ലപ്പള്ളിയില്‍ ഒന്‍പത്, റാന്നി ആറ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക. 27 ന് വിവിധ താലൂക്കുകളിലായി 15 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനമാരംഭിക്കും. 28 ന് രണ്ടും, 29 ന് 11 ഉം, 30 ന് 17 സി.എഫ്.എല്‍.ടി.സികളും പ്രവര്‍ത്തനമാരംഭിക്കും.
പൂര്‍ത്തിയായ സെന്ററുകളിലും, ഇനി പൂര്‍ത്തിയാകാനുള്ള സെന്ററുകളിലും സംയുക്ത പരിശോധന നടത്തി പൂര്‍ത്തീകരിക്കാനുള്ള സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരോ സി.എഫ്.എല്‍ .ടി.സികളിലും പാര്‍ട്ടീഷന്‍ ചെയ്ത രണ്ട് വാഹനങ്ങള്‍ 24 മണിക്കൂറും ഉണ്ടെന്ന് ഉറപ്പു വരുത്തണം. കൂടാതെ താലൂക്ക് തലത്തിലുള്ള ആംബുലന്‍സ് സൗകര്യവും സി.എഫ്.എല്‍.ടി.സികള്‍ക്കായി ഉപയോഗിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സും വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.
എഡിഎം അലക്‌സ്.പി.തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, എന്‍ എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും സി.എഫ്.എല്‍.ടി .സി നോഡല്‍ ഓഫീസറുമായ ഡി.രാജേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു