Trending Now

ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി

ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി: മലയാളി താരം അനു രാഘവന് വെങ്കലം ലഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : 2018 ലെ ഏഷ്യൻ ഗെയിംസിൽ 4X400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ നേടിയ വെള്ളി മെഡൽ സ്വർണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്‌റൈന്‍ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡൽ സ്വർണമായി ഉയർത്തപ്പെട്ടത്.ആരോഗ്യാ രാജീവ് , മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമാ ദാസ്, എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം.
ബഹ്‌റൈന്റെ കെമി അഡേകോയ ആണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ കെമിക്ക് നാല് വർഷത്തെ വിലക്കും പ്രഖ്യാപിച്ചു. 2018-ൽ റിലേയിൽ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡൽ വെള്ളിയായും നാലാം സ്ഥാനത്തെത്തിയ ചൈനയുടെ മെഡൽ വെങ്കലമായും മാറി.
മലയാളി താരം അനു രാഘവനും ഏഷ്യൻ മെഡലിനുള്ള അവസരമൊരുങ്ങി. അന്ന് 400 മീറ്റർ ഹർഡിൽസിലും കെമി സ്വർണം നേടിയിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന അനു രാഘവന് വെങ്കലം ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!