കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം : കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിന്പ്രവർത്തനങ്ങൾ നടക്കുന്നതായി കോന്നി ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു . യു ഡി എഫ് ഭരണകാലത്ത് തന്നെ അനുവദിച്ച 118 തസ്തികകൾ റദ്ദു ചെയ്തത്എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും ആ തസ്തികകൾ പുന:സ്ഥാപിച്ചിട്ട് അതിന്‍റെ മേനി പറഞ്ഞിട്ട് കാര്യമില്ല എന്ന്ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു .
കോന്നി മെഡിക്കൽ കോളേജിന്‍റെ പിതൃത്വം യു ഡി എഫ് സര്‍ക്കാരിനും ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, അഡ്വ.അടൂർ പ്രകാശിനും അർഹതപ്പെട്ടതാണെന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എസ്സ് .സന്തോഷ് കുമാർപറഞ്ഞു . മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്‍റെ നേട്ടം സ്വന്തം പേരിലാക്കാനാണ് ചിലരുടെ ശ്രമമെന്ന്ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ആരോപിച്ചു .
മെഡിക്കൽ കോളേജിലെ നിയമനങ്ങൾ സ്ഥലം മാറ്റത്തിലൂടേയുംപി എസ് സി ലിസ്റ്റിൽ നിന്നും, എംപ്ലോയ്മെൻ്റ് എക്സേഞ്ചു മുഖാന്തിരവും ആക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മുന്നോട്ടു വരുമെന്നും കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എസ്സ് .സന്തോഷ് കുമാർ അറിയിച്ചു.