Trending Now

ഓണക്കാലത്ത് 88 ലക്ഷം പേര്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ് (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ആഗസ്റ്റില്‍ പത്തുകിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!