Trending Now

വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി

 

( വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പന)

കോന്നി വാര്‍ത്ത ഡോട്ട് കോം : സമ്പര്‍ക്കം മൂലമുളള കോവിഡ് രോഗബാധ തടയുന്നതിന്‍റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പനകളും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനത്തിന് പ്രാബല്യമുണ്ട്.
ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാണ്ടര്‍മാരും(തഹസീല്‍ദാര്‍) സ്വീകരിക്കും.
ജില്ലയിലെ സമ്പര്‍ക്കംമൂലമുളള രോഗബാധ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വ്യക്തികള്‍ക്കും മത്സ്യ/പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നോ ഇത്തരം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുളള വ്യക്തികളില്‍ നിന്നോ ആണ് കോവിഡ് രോഗവ്യാപനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും പച്ചക്കറി, മത്സ്യം മുതലായവയുമായി പത്തനംതിട്ട ജില്ലയിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപെഴകിയ ഇടങ്ങളില്‍ ചില ഭാഗങ്ങളില്‍ കോവിഡ് പോസിറ്റീവായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!