Trending Now

കോന്നിയിലെ രണ്ടു വാര്‍ഡുകള്‍ ഇന്നലെ കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ഇന്ന് മുതല്‍ അതീവ ജാഗ്രതയുള്ള കോവിഡ് ഹോട്ട്സ്പോട്ട്

കോവിഡ് : കോന്നി ടൌണ്‍ പ്രദേശം (വാര്‍ഡ് 16 ) കണ്ടെയ്മെന്‍റ് സോണിനേക്കാള്‍ ഉപരിയായി ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു . മണിയന്‍പാറ ( വാര്‍ഡ് 1 ) ഈ ഗണത്തിലാണ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ വാര്‍ഡ് ഒന്നും ( മണിയന്‍പാറ ) വാര്‍ഡ് 16 കോന്നി ടൌണ്‍ പ്രദേശവും കഴിഞ്ഞ ദിവസം കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി മാറിയിരിക്കുന്ന വിവരം വളരെ ഗൌരവത്തോടെ കാണേണ്ടതാണ് . കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ,കോവിഡ് ഹോട്ട് സ്പോട്ടും രണ്ടും രണ്ട് വിഭാഗം ആണ് . ഇന്ന് വൈകിട്ട് മുഖമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ആണ് പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചത് . ഇക്കാര്യം ” കോന്നി വാര്‍ത്ത ഡോട്ട് കോം ‘ പ്രസിദ്ധീകരിച്ചിരുന്നു .
ഇന്നലെ കോവിഡ് കണ്ടെയ്മെന്‍റ് വിഭാഗം ആയിരുന്നു കോന്നി പഞ്ചായത്തിലെ 1 , 16 വാര്‍ഡുകള്‍ .ഇന്ന് കോവിഡ് ഹോട്ട് സ്പോട്ട് സ്ഥലങ്ങളായാണ് ഈ രണ്ട് വാര്‍ഡുകളെയും ഉള്‍ക്കൊള്ളിച്ചത് . കോവിഡ് രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത ഉള്ള സ്ഥലങ്ങളാണ് കോവിഡ് ഹോട്ട് സ്പോട്ട് വിഭാഗം

എന്താണ് ഹോട്ട്സ്പോട്ട്?
——————–
ആറിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പ്രദേശമോ ജില്ലയോ ആണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കപ്പെടുന്നത്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും ആവശ്യപ്പെടും
.
ഹോട്ട്സ്പോട്ടുകളിൽ അനുവദനീയമല്ലാത്തത് എന്ത്
—————————————————–
ഹോട്ട്സ്പോട്ടുകളായി കണ്ടെത്തുന്ന പ്രദേശങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുകയോ ആളുകളെ പുറത്തേക്ക് പോകാൻ അനുവദിക്കുകയോ ഇല്ല

എന്താണ് കണ്ടെയ്ൻമെന്റ് സോൺ?
————————————-
കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ഭൂപ്രദേശമാണ് കണ്ടെയ്ൻമെന്റ് സോൺ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജനസഞ്ചാരത്തിന് കർശന നിയന്ത്രണങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുക. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കുന്നതിനും പ്രാദേശിമായി രോഗവ്യാപനം ഉണ്ടാതിരിക്കാനുമാണ് ഈ മേഖലയെ പ്രത്യേകം അടയാളപ്പെടുത്തി വെക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതോടെ സമീപത്തെ ചില പ്രദേശങ്ങളോ ലൈനുകളോ ആയിരിക്കും എന്താണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു