കോന്നി ചൈനാമുക്ക് എന്നും ചൈനാമുക്ക് തന്നെ : പേര് മാറ്റുവാന്‍ ഉള്ള നീക്കം ഉപേക്ഷിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചൈനാമുക്കിന്‍റെ പേര് മാറ്റുവാന്‍ നടപടി സ്വീകരിക്കണം എന്നുള്ള അപേക്ഷ പിന്‍ വലിച്ചു . ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യില്ല . കോന്നി ചൈനാ മുക്കിന്‍റെ പേര് മാറ്റി ദേശ സ്നേഹം ഉള്ള മറ്റൊരു പേര് ഇടണം എന്നു ആവശ്യം ഉന്നയിച്ച് വൈസ് പ്രസിഡണ്ട് പ്രവീണ്‍ പ്ലാവിളയില്‍ ആണ് പഞ്ചായത്ത് കമ്മറ്റിയ്ക്ക് കത്ത് നല്‍കിയത് . വിഷയത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസില്‍ നിന്നു പോലും എതിര്‍പ്പ് വന്നു . ചൈനാ മുക്കിന്‍റെ പേര് മാറ്റുന്നതിനോട് കൂടുതല്‍ ആളുകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു . സി പി ഐ ( എം )പേര് മാറ്റത്തെ എതിര്‍ത്തപ്പോള്‍ ബി ജെ പി അനുകൂലിച്ചു .
ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യാ ചൈനാ സംഘര്‍ഷത്തില്‍ 20 ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ക്ക് വീര്യ മൃത്യു വരിക്കേണ്ട സാഹചര്യം വന്നതോടെയാണ് കോന്നി ടൌണിനോട് ചേര്‍ന്ന ചൈനാ മുക്ക് ശ്രദ്ധ നേടിയത് . ചൈനയുടെ പതാക ഇവിടെ കത്തിച്ചു .ഇത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു . ചൈനാ മുക്കിന്‍റെ പേര് മാറ്റണം എന്നും വേണ്ടന്നും ഉള്ള അഭിപ്രായം കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു .1951 ല്‍ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവാണ് ഈ പ്രദേശത്തിന് പേര് ഇട്ടത് എന്നും എന്നാല്‍ നെഹ്രു അല്ലാ പേരിട്ടത് എന്നും ഉള്ള അഭിപ്രായം ഉയര്‍ന്നു വന്നു . ആര് പേരിട്ടാലും എല്ലാ രേഖയിലും ചൈന മുക്ക് എന്നു തന്നെയാണ് പേര് .
കോന്നി പഞ്ചായത്തിന് പേര് മാറ്റുവാന്‍ ഉള്ള ഒരു അധികാരവും നിലവില്‍ ഇല്ല .അപേക്ഷ പിന്‍ വലിച്ചതോടെ ഇനിയൊരു ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാകില്ല . പേര് കൊണ്ട് കോന്നി ചൈനാ മുക്ക് അങ്ങ് ചൈനയില്‍ വരെ എത്തി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു