Trending Now

പത്തനംതിട്ടയില്‍ രണ്ടു പൊതു പ്രവര്‍ത്തകര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്

പത്തനംതിട്ടയില്‍ രണ്ടു പൊതു പ്രവര്‍ത്തകര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് : ഇരുവരുടെയും പട്ടിക വളരെ വലുതാണ്

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയില്‍ പൊതു പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് രണ്ടു സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആണ് . ജനപങ്കാളിത്തം ഏറെയുള്ള പൊതു പരിപാടികളിൽ ഇരുവരും എത്തിയിരുന്നു . ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നത് പ്രധാന വെല്ലുവിളിയാണ്. പൊതു പ്രവർത്തകർക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നത് കണ്ടെത്തുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം പാടുപെടുന്നു . നൂറുകണക്കിന് ആളുകളാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നിരിക്കുന്നത്.പെട്രോൾ ഡീസൽ വില വർധനക്കെതിരേ കഴിഞ്ഞ ആഴ്ചകളിൽ നടന്ന സമര പരിപാടികളില്‍ ഇവര്‍ സജീവമായി ഉണ്ടായിരുന്നു . രണ്ടു പാര്‍ട്ടിയില്‍പെട്ടവര്‍ ആണെങ്കിലും പൊതു ജനങ്ങളുടെ കാര്യത്തില്‍ ഇരുവരും സജീവമായി ഇടപെടുന്നവര്‍ ആണ് . പത്തനംതിട്ട മാർക്കറ്റിലെ കച്ചവടക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ നാലായി.

പത്തനംതിട്ട നഗരസഭ, റാന്നിയിലെ രണ്ടു വാര്‍ഡ് ,കുളനടയിലെ ഒരു വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണാക്കി
മാറ്റിയിരുന്നു . ആരോഗ്യ വകുപ്പും പോലീസും കര്‍ശന സുരക്ഷാ നിലപാടുകള്‍ സ്വീകരിച്ചു . കോവിഡ് ബാധയുടെ ഉറവിടം കണ്ടെത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുന്നു . പത്തനംതിട്ട നഗരം പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു