Trending Now

കോവിഡ് : പത്തനംതിട്ട ജില്ലയില്‍ ഗുരുതര സാഹചര്യം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തില്‍ സങ്കീര്‍ണമായ സ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ പിഴവുണ്ടായാല്‍ അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ. മുതിര്‍ന്നപൗരന്മാരും കുട്ടികളും പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ശീലമാക്കണം. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങരുത്. തെറ്റായി മാസ്‌ക്ക് ധരിക്കുന്നത് അത് ധരിക്കാതിരിക്കുന്നതിന് തുല്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. വ്യാപാരസ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതുഇടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സമ്പര്‍ക്കം ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ വിജയിക്കാന്‍ നമുക്ക് കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!