കോന്നി : കോന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പയ്യനാമൺ അടുകാട് തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കി ശുദ്ധജലം മലിനമാക്കിയ ക്വാറി ഉടമയടക്കം എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്‍റ് ആവശ്യപ്പെട്ടു.മാലിന്യം തോട്ടില്‍ ഒഴുക്കിയവരെ പോലീസ് കണ്ടെത്തണം .
പയ്യനാമൺമേഖലയിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന എല്ലാ പാറമടകളും ക്രഷർ യൂണിറ്റുകളും അടച്ചു പൂട്ടുന്നതിന് അധികാരികൾ തയ്യാറാകണമെന്നും, ജനങ്ങൾ നടത്തുന്ന എല്ലാ സമരങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നതിനും യോഗം തീരുമാനിച്ചതായി ജില്ലാ കണ്‍വീനര്‍ സലില്‍വയലാത്തല അറിയിച്ചു .
പയ്യനാമണ്‍ അടുകാട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നുള്ള മാലിന്യം കഴിഞ്ഞ ദിവസമാണ് പൊതുജനം ഉപയോഗിക്കുന്ന തോട്ടിലേക്ക് തുറന്നു വിട്ടത് .ഇവിടെ ഉള്ള കുടിവെള്ള ചെക്ക് ഡാമില്‍ മാലിന്യം അടിഞ്ഞു കൂടി .ഈ ജലം അച്ചന്‍ കോവിലാറ്റില്‍ ആണ് എത്തുന്നത് .നൂറുകണക്കിനു കുടിവെള്ള പദ്ധതി ഇവിടെയുണ്ട് . നേരത്തെയും ക്വാറിയില്‍ നിന്നും മാലിന്യം ഒഴുക്കിയിരുന്നു .നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു എങ്കിലും ക്വാറി മാഫിയായുടെ ഭീഷണി ഉണ്ടായി . നാട്ടുകാരായചിലരെ കൂട്ട് പിടിച്ചാണ് ക്വാറി മാഫിയ യഥേഷ്ടം പരിസ്ഥിതിയെ നശിപ്പിക്കുന്നത് . ശുദ്ധജലത്തിലേക്ക് മാലിന്യം കലര്‍ത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ബന്ധപ്പെട്ട കോന്നി പഞ്ചായത്ത് ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നു . പോലീസ് ഭാഗത്ത് നിന്നും കേസ് എടുത്തു നടപടി സ്വീകരിക്കണം . ജനങ്ങളുടെ ജീവനും സ്വത്തിനും പ്രകൃതിയ്ക്കും സംരക്ഷണം നല്‍കുവാന്‍ അധികാരപ്പെട്ടവര്‍ തന്നെ ക്വാറി മാഫിയായെ സംരക്ഷിക്കുന്നു .
കുടിവെള്ള സ്രോതസിലേക്ക് മാലിന്യം തള്ളിയവരെ സംരക്ഷിക്കുന്ന അധികാരികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കണം . പഞ്ചായത്ത് കമ്മറ്റി ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണം . പഞ്ചായത്ത് കമ്മറ്റി പ്രത്യേക അജണ്ടയായി വിഷയം ചര്‍ച്ച ചെയ്ത് നിയമ നടപടി സ്വീകരിക്കണം .ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടണം എന്നും നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .