ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

നാരങ്ങാനം പഞ്ചായത്തിലെ ചേനംചിറ കുടിവെള്ള പദ്ധതി വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ കുടിവെള്ള പദ്ധതിയെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഈ പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആവശ്യമായ വെള്ളം വേനല്‍ക്കാലത്തും ഇനി ലഭ്യമാകും. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ കിണര്‍ പണി പൂര്‍ത്തിയാക്കുകയായിരുന്നു.
ആദ്യഘട്ടമായി 50 ഓളം വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷനും നല്‍കി. കിണറും ടാങ്കും സ്ഥാപിക്കുന്നതിനായി പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കിയതോടെ ചേനംചിറ കുടിവെള്ളപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയായിരുന്നെന്ന് ഉദ്ഘാടനം നിര്‍വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കടമ്മനിട്ട പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍ മാത്യു, വാര്‍ഡ് മെമ്പര്‍ ജിനി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു