കോന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അളിയന്‍ മുക്ക് -അടുകാട് തോട്ടിലേക്ക് ക്വാറി മാലിന്യം ഒഴുക്കി വിട്ടു . ശുദ്ധജലം മലിനമാക്കിയ അടുകാട് ക്രഷറിന് എതിരെ നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . കോന്നി മേഖലയിലെ ക്വാറി മാലിന്യം ശുദ്ധജലത്തില്‍ കലര്‍ത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇല്ലാത്ത അവസ്ഥയാണ് .ആരോഗ്യ വകുപ്പ് എങ്കിലും കേസ് എടുക്കണം എന്നാണ് ആവശ്യം .ശുദ്ധജലത്തില്‍ മാലിന്യം കലര്‍ത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമം ഉണ്ടെങ്കിലും ക്വാറി മാഫിയായെ സഹായിക്കുന്ന പ്രവണതയാണ് ഉള്ളത് .
പയ്യനാമണിലെ അടുകാട്ടില്‍ തുടങ്ങി അച്ചന്‍ കോവില്‍ നദിയില്‍ എത്തിച്ചേരുന്ന തോട്ടിലാണ് ക്വാറി മാലിന്യം രാത്രിയുടെ മറവില്‍ തള്ളുന്നത് . ജനങ്ങള്‍ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്ന തോടാണ് ഇത് . പ്രദേശത്തെ നൂറുകണക്കിനു ആളുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് നിര്‍മ്മിച്ച ചെക്ക് ഡാമിലേക്ക് ആണ് അടുകാട്ടെ ക്വാറി മാലിന്യം ഒഴുക്കി വിടുന്നത് . ക്വാറി മാലിന്യം അടിഞ്ഞു കൂടി നീരൊഴുക്കിന് തടസം ഉണ്ടാക്കി . ഏതാനും ദിവസമായി തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു .ക്വാറി മാലിന്യം നിറഞ്ഞതോടെ ജലം മലിനമായി . ക്വാറിയില്‍ എം സാന്‍ഡ് നിര്‍മ്മിച്ച ശേഷം ഉള്ള മാലിന്യമാണ് കൂടുതലായും തോട്ടിലേക്ക് ഒഴുക്കി വിടുന്നത് . ക്വാറി ഉടമയോടും മാനേജരോടും നാട്ടുകാര്‍പല പ്രാവശ്യം പരാതി പറയുന്നു എങ്കിലും മാലിന്യം വീണ്ടും ഒഴുക്കി വിടുന്നു . പഞ്ചായത്ത് അധികാരികളും ആരോഗ്യ വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം എന്നു ശുദ്ധജലം ഉപയോഗിക്കുന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു .
ശുദ്ധജലം മലിനമാക്കിയ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാണ് ആവശ്യം . തോട്ടില്‍ മാലിന്യം അടിഞ്ഞു കൂടി . ഈ വെള്ളത്തില്‍ കുളിച്ച ചിലര്‍ക്ക് ചൊറിച്ചില്‍ ഉണ്ടായതായും പരാതി ഉയര്‍ന്നു .