എറണാകുളം ജില്ലയിലെ പട്ടിക ജാതി-പട്ടികവർഗ വിഭാഗത്തിൽ പെടുന്ന മത്സ്യ കർഷകർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സൗജന്യമായി കരിമീൻ കുഞ്ഞുങ്ങളെ നൽകുന്നു. സ്വാഭാവിക ഓരുജലകുളങ്ങളിൽ കൃഷി നടത്തുന്നവർക്കും കായലുകളിൽ കൂടുമത്സ്യകൃഷി നടത്തുന്നവർക്കുമാണ് കുഞ്ഞുങ്ങളെ നൽകുന്നത്.
താൽപര്യമുള്ള കർഷകർ പഞ്ചായത്ത്/നഗരസഭ മെംബറോ ബന്ധപ്പെട്ട അധികാരിയോ സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട അപേക്ഷ, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീത്, ലൊക്കേഷൻ സ്‌കെച്ച്, കൂടുമത്സ്യ കർഷകർക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുള്ള നിരാക്ഷേപ പത്രം എന്നിവയുടെ പകർപ്പും സഹിതം ജൂലൈ 15ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ഡോ സനിൽ എൻ കെ, സീനിയർ സയന്റിസ്റ്റ്, സിഎംഎഫ്ആർഐ, പിബി നമ്പർ 1603, എറണാകുളം നോർത്ത് (പിഒ), കൊച്ചി-682018. അപേക്ഷ സ്‌കാൻ ചെയ്ത് [email protected] എന്ന വിലാസത്തിലേക്ക് ഇമെയിലായും അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2394357 എന്ന നമ്പറിൽ ബന്ധപെടുക