Trending Now

V. Chelsasini has been appointed Assistant Collector of Pathanamthitta

V. Chelsasini has been appointed Assistant Collector of Pathanamthitta. V Chelsasini, 27, is a native of Nagercoil, Tamil Nadu. V. Chelsasini is the youngest of three daughters of Varadarajan-Damayanti, a native of Nagercoil. She completed her civil engineering in 2014 from Valli Ammai Engineering College, Chennai

 

 

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി.ചെല്‍സാസിനി. 2019 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 386-ാം റാങ്കായിരുന്നു ഐ.എ.എസ് പരീക്ഷയില്‍ ലഭിച്ചത്. മസൂറിയില്‍ ഒന്‍പത് മാസത്തെ പരിശീലനത്തിനുശേഷം തിരുവനന്തപുരം ഐ.എം.ജി യില്‍ എത്തി. അവിടത്തെ പരിശീലനത്തിനുശേഷമാണു പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റത്. 2017ല്‍ ഐ.ആര്‍.എസ് നേടിയിരുന്നു.
നാഗര്‍കോവില്‍ സ്വദേശി വരദരാജന്‍-ദമയന്തി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയമകളാണ് വി.ചെല്‍സാസിനി. ചെന്നൈ വള്ളിഅമ്മൈ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2014ല്‍ സിവില്‍ എഞ്ചിനിയറിംഗ് പാസായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!