Trending Now

കോന്നി മണ്ഡലത്തില്‍ 10.52 കോടിയുടെ ഗ്രാമീണ റോഡ്  വികസന പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കും

 

 

കോന്നി മണ്ഡലത്തില്‍ 10.52 കോടിയുടെ ഗ്രാമീണ റോഡ് 
വികസന പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കും
 മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എം എല്‍ എ നിര്‍ദേശിച്ച   53 പ്രവര്‍ത്തികള്‍ക്കായി 8.82 കോടി രൂപയ്ക് അനുമതി ലഭിച്ചിരുന്നു. എന്‍സിഎഫ്ആര്‍ പദ്ധതി പ്രകാരം മണ്ഡലത്തിലെ  40  ഗ്രാമീണ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ 1.70 കോടിക്കും അനുമതി ലഭിച്ചിരുന്നു. ഈ വര്‍ക്കുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും, നിര്‍മാണം ഓഗസ്റ്റ് 15 ന് അകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റോഡ് നിര്‍മാണത്തിനു തയാറാക്കിയ പദ്ധതികളുടെ പുരോഗതി എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
              മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നവ: പഞ്ചായത്ത്, റോഡ്, അനുവദിച്ച തുക എന്ന ക്രമത്തില്‍-
അരുവാപ്പുലം പഞ്ചായത്ത്:  കല്ലേലി തോട്ടം ഈസ്റ്റ് ഡിവിഷന്‍ റോഡ് -35 ലക്ഷം, കല്ലേലി തോട്ടം മേസ്തിക്കാന റോഡ് 15 ലക്ഷം, പഞ്ചായത്ത് പടി -വകയാര്‍ റോഡ് -20 ലക്ഷം, സൊസൈറ്റി പടി -മളാ പാറ – ചവിണിക്കോട് റോഡ് – 15 ലക്ഷം,  പുളിഞ്ചാണി – രാധാപ്പടി റോഡ് 10 ലക്ഷം.
കോന്നി പഞ്ചായത്ത്:   വിയറ്റ്നാം പടി – ടിവിഎം പടി റോഡ് – 15 ലക്ഷം, കോന്നി ടൗണ്‍ -മാങ്കുളം റോഡ് -15 ലക്ഷം, പൂവന്‍പാറ – ചേരിമുക്ക് റോഡ് 15 ലക്ഷം, പെരിഞ്ഞോട്ടയ്ക്കല്‍ – മച്ചിക്കാട് റോഡ് -10 ലക്ഷം, ഇടയത്ത്പടി – തട്ടാരേത് പടി റോഡ് 12 ലക്ഷം, പത്തലുകുത്തി -അടവിക്കുഴി- മല്ലേലില്‍പ്പടി റോഡ് 10 ലക്ഷം.
ചിറ്റാര്‍ പഞ്ചായത്ത്:  ചിറ്റാര്‍ ബസ് സ്റ്റാന്‍ഡ്  -മണക്കയം 80 ലക്ഷം, ഈട്ടിച്ചുവട് -മീങ്കുഴി റോഡ് 30 ലക്ഷം, ചിറ്റാര്‍ ഡിപ്പോ – മണക്കയം റോഡ് 10 ലക്ഷം.
ഏനാദിമംഗലം  പഞ്ചായത്ത്:  ചങ്കൂര്‍ -മലനട -ഉദയ ജംഗ്ഷന്‍  റോഡ് 15 ലക്ഷം, തോട്ടപ്പാലം -കിന്‍ഫ്ര റോഡ് 15 ലക്ഷം, തോട്ടപ്പാലം -കണ്ണങ്കര – തിരുമങ്ങാട് റോഡ് 20 ലക്ഷം, ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ – വെട്ടിപ്പുറം റോഡ് 10 ലക്ഷം, ന്യുമാന്‍ സ്‌കൂള്‍ – പുല്ലാഞ്ഞി റോഡ് 10 ലക്ഷം.
കലഞ്ഞൂര്‍ പഞ്ചായത്ത്:  തറമേല്‍പ്പടി -സാറുമുക്ക് റോഡ് 10 ലക്ഷം, കൂടല്‍ അമ്പലപ്പടി -കോളനി ജംഗ്ഷന്‍ റോഡ് 10 ലക്ഷം, വാഴപ്പാറ -കൊന്നേലയ്യം കനാല്‍  റോഡ് 10 ലക്ഷം, കൈലാസുകുന്ന് കോളനി ജംഗ്ഷന്‍ റോഡ് 10 ലക്ഷം, കാഞ്ഞിരം മുകള്‍ – പാലമല -മരുതിമൂട് – പ്ലാന്റ്‌റേഷന്‍ റോഡ് 45 ലക്ഷം.
മൈലപ്ര പഞ്ചായത്ത്:  കാക്കാംതുണ്ട് -പേഴുംകാട് റോഡ് 15 ലക്ഷം, പത്തരപ്പടി റോഡ് 25 ലക്ഷം, മൈലപ്ര -വലിയന്തി – കല്ലേലി മുക്ക് റോഡ് 35 ലക്ഷം.
മലയാലപ്പുഴ പഞ്ചായത്ത്:  മലയാലപ്പുഴ മാര്‍ക്കറ്റ് പരിത്യനിക്കല്‍ റോഡ് 30 ലക്ഷം, പിഎല്‍ ഫാക്ടറി -ഇലവ് പടി റോഡ് 25 ലക്ഷം, ചേന്നംപള്ളിപ്പടി -കവല അമ്പലം റോഡ്-15 ലക്ഷം, നിരവേല്‍പടി പരപ്പനാല്‍ റോഡ് 10 ലക്ഷം, പൂവത്താനി തേവരുകടവ് റോഡ് 10 ലക്ഷം.
പ്രമാടം പഞ്ചായത്ത്:  പാലമരൂര്‍ബവലഞ്ചുഴി- അമ്പലം റോഡ് 10 ലക്ഷം, വി കോട്ടയം   ആശുപത്രി ജംഗ്ഷന്‍ റോഡ് 20 ലക്ഷം, പ്രമാടം ക്ഷേത്ര ജംഗ്ഷന്‍ പുക്കിട്ടാരപ്പടി -തുഷാരപ്പടി റോഡ് 10 ലക്ഷം, ചാങ്ങ പറമ്പില്‍ കൂവക്കാട് റോഡ് 10 ലക്ഷം, പുളിമുക്ക് – ബംഗ്ലാമുരുപ് റോഡ് 10 ലക്ഷം, പ്ലാക്കല്‍ നെടുമുരുപ്പേല്‍ പള്ളിപ്പടി പാലം ജംഗ്ഷന്‍ റോഡ് 10 ലക്ഷം, കൈതക്കര പാന്റഷന്‍- നാലുമുക്ക് ആഴക്കൂട്ടം റോഡ് 10 ലക്ഷം, മുട്ടുവേലില്‍ പടി -പടുകുഴിപ്പാലം – പുളിനില്‍ക്കുന്നതില്‍ പടി 10 ലക്ഷം.
തണ്ണിത്തോട് പഞ്ചായത്ത്: മണ്ണിറ സെന്‍ട്രല്‍ ജംഗ്ഷന്‍ റോഡ് 10 ലക്ഷം രൂപ, തേക്കുതോട് -ഏഴാംതല 30 ലക്ഷം.
വള്ളിക്കോട് പഞ്ചായത്ത്:  താഴൂര്‍ കടവ് -മുപ്രാമണ്ണില്‍  റോഡ് 10 ലക്ഷം രൂപ, വളവൂര്‍കാവ് -നരിയാപുരം റോഡ് 20 ലക്ഷം, തൃപാറ -ചന്ദനപ്പള്ളി   റോഡ് 10 ലക്ഷം, കാഞ്ഞിരപ്പറ- അംബേദ്ക്കര്‍ കോളനി റോഡ് 10 ലക്ഷം, തൃക്കോവില്‍ വലുപ്പറമ്പില്‍ റോഡ് 10 ലക്ഷം.
സീതത്തോട് പഞ്ചായത്ത്:  കൊച്ചുകോയിക്കല്‍ – ഫോറസ്റ്റ് സ്റ്റേഷന്‍ റോഡ് 15 ലക്ഷം, മൂന്നു കല്ല് – എസ്എച്ച് പടി റോഡ് 15 ലക്ഷം, ആങ്ങമൂഴി – പായിക്കാട്ടുപടി 10 ലക്ഷം, ആങ്ങമൂഴി നിലയ്ക്കല്‍ പള്ളി റോഡ് 15 ലക്ഷം, കക്കാട് കോട്ടപ്പാറ റോഡ് 15 ലക്ഷം.
എന്‍സിഎഫ്ആര്‍  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ  വികസന പ്രവര്‍ത്തികള്‍(പഞ്ചായത്ത്, റോഡ്, തുക എന്ന ക്രമത്തില്‍) : 
ചിറ്റാര്‍പഞ്ചായത്ത്- വയ്യാറ്റുപുഴ-മീന്‍കുഴിറോഡ്(വാര്‍ഡ്5) 4.9ലക്ഷം.
അരുവാപ്പുലംപഞ്ചായത്ത് – എസ്എന്‍ഡിപിജംഗ്ഷന്‍ അപ്പൂപ്പന്‍തോട് റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്3, 4) 4.9ലക്ഷം. മുറ്റക്കുഴി-കൈപ്പള്ളിറോഡ്(വാര്‍ഡ്8) 4.9ലക്ഷം
ഈസ്റ്റ്ഡിവിഷന്‍-കല്ലേലിറോഡ്(വാര്‍ഡ്-5) 5ലക്ഷം. ഐരവണ്‍സൊസൈറ്റിപടി-മാളപ്പാററോഡ്(വാര്‍ഡ്15) 3ലക്ഷം.
തണ്ണിത്തോട്പഞ്ചായത്ത്- വി.കെ.പാറ-പറക്കുളംപ്ലാന്റ്‌റേഷന്റോഡ്(വാര്‍ഡ്7) 4.9ലക്ഷം. മേലെപൂച്ചക്കുളം-ഒലിപ്പടിറോഡ്(വാര്‍ഡ്3) 4.9ലക്ഷം. മണ്ണീറ-തലമാനംവടക്കേക്കരറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്9) 4.9ലക്ഷം.
സീതത്തോട്പഞ്ചായത്ത്- സീതത്തോട്-തേക്കുംമൂട്‌റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്11)4.9ലക്ഷം.
മലയാലപ്പുഴ പഞ്ചായത്ത്- ഫാക്ടറിപടി-കടവ്പുഴറോഡ്‌കോണ്‍ക്രീറ്റ് (വാര്‍ഡ്4) 4.9ലക്ഷം. ചീമപ്ലാവ്-മുട്ടാഞ്ഞിറോഡ്‌കോണ്‍ക്രീറ്റ് (വാര്‍ഡ്6)4.9ലക്ഷം. മീന്‍മുട്ടിക്കല്‍-മണലൂടിറോഡ്‌കോണ്‍ക്രീറ്റ് (വാര്‍ഡ്3) 4.9ലക്ഷം.
വള്ളിക്കോട്പഞ്ചായത്ത്- തുണ്ടത്പടി-മണലില്‍പടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്1) 4.9ലക്ഷം. കൊല്ലത്തുപടിമുരുപ്പേല്‍പടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്5) 4.9ലക്ഷം.
മൈലപ്രപഞ്ചായത്ത്- വഞ്ചിപ്പടിമൈലംപടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്13) 4.9ലക്ഷം.
വട്ടാംകുഴി-പേഴുംകാട്‌റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്12)4.9ലക്ഷം.
കോന്നിപഞ്ചായത്ത്- തേക്കുമല-കൊടത്തെത്തുപടി-കല്ലിച്ചേത്തുപടിറോഡ്‌കോണ്‍ക്രീറ്റ് (വാര്‍ഡ്4)  4ലക്ഷം. കൊടിഞ്ഞിമൂല-പുളിവേലില്‍പടിറോഡ് കോണ്‍ക്രീറ്റ്(വാര്‍ഡ്11)  4.9ലക്ഷം. കിഴക്കുപുറം-മേലകത്തുകണ്ടത്തില്‍പടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്2) 3ലക്ഷം.
കലഞ്ഞൂര്‍പഞ്ചായത്ത് – ആറുമുക്ക്-മൈലാടുംപാറ-തേമ്പവുംമണ്ണില്‍റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്4) 3ലക്ഷം. പൂവന്‍കുഴി-കുമ്പളോട്ട്‌റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്19) 4.9ലക്ഷം. മൊട്ടക്കാട്ടില്‍പടി-കോളനിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്20)  3ലക്ഷം. കടുവണ്ണൂര്‍-മിച്ചഭൂമിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്10)  3.5ലക്ഷം. പെരുംതാളൂര്‍-മഡേത്തററോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്13)  3ലക്ഷം. കുറ്റിമണ്ണില്‍-ഉറാംതടംറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്11)3.5ലക്ഷം.
.മാങ്കോട്എച്ച്എസ് പച്ചയില്‍റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്7) 3.5ലക്ഷം. കാഞ്ചോട്-കാരംവേലില്‍റോഡ്(വാര്‍ഡ്13) 2 .5ലക്ഷം.
പ്രമാടംപഞ്ചായത്ത്- സെന്റ്‌മേരിസ്സ്‌കൂള്‍റോഡ് -(വാര്‍ഡ്17) 4.9ലക്ഷം. വേങ്ങവിള-മാര്‍ഗട്ടുപടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്14) 4.9 ലക്ഷം. ളാക്കൂര്‍കണ്ടനെത്തുപടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്18) 4.9ലക്ഷം. കൈപ്രയില്‍പടി-പൂതക്കുഴിറോഡ്‌കോണ്‍ക്രീറ്റ് (വാര്‍ഡ്4) 4ലക്ഷം. ആശാരിമുരുപ്പ്‌റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്7) 2ലക്ഷം. കുന്നുംപുറം-വട്ടക്കാവ്അംഗന്‍വാടിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്7) 2ലക്ഷം. ചങ്ങലെത്തുപടി-കുടിവെള്ളറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്5) 3ലക്ഷം.
ഏനാദിമംഗലംപഞ്ചായത്ത്- പുതുവല്‍ജംഗ്ഷന്‍-സെമിത്തേരിറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്7) 4.9ലക്ഷം. കുന്നിടമണ്ണാറ്റൂര്‍-കിന്‍ഫ്രറോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്12) 4.9ലക്ഷം. കോട്ടയ്ക്കാട്ട്പടി-കരോട്ട്‌കോണ്‍റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്4) 4.9ലക്ഷം. പാറയ്ക്കല്‍-കല്ലിനാല്‍പടിഅവിഞ്ഞിയില്‍തൊടുവക്കാട്‌റോഡ്‌കോണ്‍ക്രീറ്റ്-(വാര്‍ഡ്1)4.9ലക്ഷം.
മരുതിമൂട്-ആഞ്ഞിലിമൂട്‌റോഡ്‌കോണ്‍ക്രീറ്റ്(വാര്‍ഡ്2) 4.9ലക്ഷം. യോഗത്തില്‍ എംഎല്‍എയെ കൂടാതെ ബിഡിഒമാര്‍, എല്‍എസ്ജിഡി അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.facebook.com/www.konnivartha/photos/a.1004233302981586/3993035404101346/

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!