സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കുംഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍

കടുവയെ മുള്ളന്‍പന്നി ആക്രമിച്ചിരുന്നു : ആഹാരം കിട്ടാതെയാണ് കടുവ ചത്തത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം

 

വടശ്ശേരിക്കര അരീക്കകാവില്‍ അവശനിലയില്‍ ചത്ത കടുവയെ മുള്ളന്‍പന്നി ആക്രമിച്ചിരുന്നു . ഇന്നലെ ചത്ത കടുവയുടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു .കടുവയുടെ ശരീര അവശിഷ്ടം ദഹിപ്പിച്ചു . ആഹാരം കഴിക്കാന്‍ കഴിയാത്തതിനാലാണ് കടുവ ക്ഷീണിച്ചു അവശയതയിലായി ചത്തത് . മുള്ളന്‍പന്നിയെ ഇരപിടിക്കുന്നതിന് ഇടയില്‍ മുള്ളന്‍പന്നി കടുവയെ ആക്രമിച്ചിരുന്നു . കടുവയുടെ ദേഹത്ത് നിന്നും മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ ലഭിച്ചിരുന്നു . മുള്ളന്‍ പന്നി ആക്രമിച്ചതിനാല്‍ ഏറെ ദിവസമായി കടുവ അവശതയിലായിരുന്നു .ഇരപിടിക്കാന്‍ ഉള്ള ശേഷി ഇല്ലായിരുന്നു .
ഒരു മാസം മുന്‍പ് തണ്ണിത്തോട് മേടപ്പാറയില്‍ ഒരാളെ ആക്രമിച്ചു കൊന്ന കടുവയാണ് ഇതെന്ന് വനപാലകര്‍ പറയുന്നു .അന്ന് മുതല്‍ കടുവയെ കെണിയില്‍പ്പെടുത്താന്‍ വനം വകുപ്പ് ഏറെ ശ്രമിച്ചിരുന്നു .എന്നാല്‍ ആരുടേയും പിടിയില്‍ പ്പെടാതെ കടുവ സ്ഥലം മാറി മാറി സഞ്ചരിച്ചു . ഒരു മാസത്തിനു ശേഷം അരീക്കകാവില്‍ അവശനിലയില്‍ കടുവ എത്തി . കടുവയെ കണ്ടു എങ്കിലും ഏറെ താമസിയാതെ കടുവ ചത്തു . കടുവയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ആണ് മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ കണ്ടെത്തിയത് . 15 ദിവസം എങ്കിലും മുള്ളുകള്‍ക്ക് പഴക്കം ഉണ്ട് . അന്ന് മുതല്‍ തീറ്റ എടുക്കുവാന്‍ കടുവയ്ക്ക് കഴിഞ്ഞിരുന്നില്ല . കടുവയുടെ മൃതാവശിഷ്ടം വിറകു അടുക്കി ദഹിപ്പിച്ചു .

ചിത്രം : ബെന്നി അജന്ത

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു