സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കുംഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു

 

കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് @ അഭിരാമി

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു. നിലവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രഫസറാണ് ഡോ. സി എസ് വിക്രമന്.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പാള്‍മാരെയും മാറ്റി നിയമിച്ചിട്ടുണ്ട് . മെഡിക്കല്‍ കോളജുകളിലെ ചില പ്രിന്‍സിപ്പാള്‍മാര്‍ വിരമിച്ച സാഹചര്യത്തിലാണ് 6 പേര്‍ക്ക് സ്ഥാനക്കയറ്റവും 3 പേര്‍ക്ക് സ്ഥലംമാറ്റവും നല്‍കി നിയമിച്ചത് . തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പാളായി കൊല്ലം മെഡിക്കല്‍ കോളേജിലെ ഡോ. സാറ വര്‍ഗീസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. അജയകുമാര്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് ഡോ. സാറ വര്‍ഗീസിനെ നിയമിച്ചത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസറാണ് ഡോ. സാറ വര്‍ഗീസ്.കൊല്ലം മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ. രവികുമാര്‍ കുറുപ്പിനെ നിയമിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ഡോ. രവികുമാര്‍ കുറുപ്പ്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പാളായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി പി മോഹനനെ നിയമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പുതിയ പ്രിന്‍സിപ്പാള്‍ ഡോ. വിജയലക്ഷ്മിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫിസിയോളജി വിഭാഗം പ്രഫസറാണ് ഡോ. വിജയലക്ഷ്മി. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എന്‍. റോയിയെ നിയമിച്ചു
ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി ഡോ. വി സതീഷിനെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാര്‍ട്രി വിഭാഗം പ്രഫസറാണ് ഡോ. വി. സതീഷ്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളായി ഡോ. കെ എം കുര്യാക്കോസിനെ നിയമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി പ്രഫസറാണ് ഡോ. കെ എം കുര്യാക്കോസ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഹരികുമാരന്‍ നായര്‍ ജി.എസിനെ നിയമിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു