മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു .ഒരാളെ സ്ഥലം മാറ്റി : കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി : മൃഗവേട്ട സംഘം കൊലപ്പെടുത്തിയ കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി : ഗുരുനാഥന്‍ മണ്ണില്‍ വന്‍ മൃഗവേട്ട സംഘം : തേക്കുത്തോട് തൂമ്പാകുളം കേന്ദ്രീകരിച്ച് മൃഗ വേട്ട സംഘം
കോന്നി :ജോലിയില്‍ ഗുരുതര ക്രമകേടുകള്‍ കണ്ടെത്തിയതിനാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ വകുപ്പ് തല നടപടി. വനം വകുപ്പ് ഗുരുനാഥന്‍ മണ്ണ് ഡപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എസ്സ് അനില്‍കുമാര്‍ , ഫോറസ്റ്റര്‍ വി ജി സജികുമാര്‍ , ബീറ്റ് ഓഫീസര്‍മാരായ ആത്മ പ്രതീഷ് ,എച്ച് ഷാജി എന്നിവരെ അന്വേഷണ ഭാഗമായി കൊല്ലം സതേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ സസ്പെന്‍റ് ചെയ്തു . ബീറ്റ് ഓഫീസര്‍ സി എസ്സ് പ്രദീപിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി . തേക്കുത്തോട് തൂമ്പാകുളത്ത് ഒരു വീട്ടില്‍ കഴിഞ്ഞ മാസം 30 നു കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ വനപാലകര്‍ വീട്ടില്‍ എത്തി പരിശോധന നടത്തി . പാകം ചെയ്തു കൊണ്ടിരുന്ന ഇറച്ചി നേരില്‍ കണ്ടിട്ടും തൊണ്ടി മുതല്‍ പിടിച്ചെടുക്കുകയോ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുന്നതിനോ പ്രതികളെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര് നടപടി എടുക്കുകയോ ചെയ്തില്ലാ എന്നു കൊല്ലം അസിസ്റ്റന്‍റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനകാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത് .
വനം വന്യജീവി സംബന്ധിച്ചുള്ള പരാതി വളരെ ലാഘവത്തോടെയും നിരുത്തല്‍പരമായുംകൈകാര്യം ചെയ്തത് കാരണം തുടര്‍ അന്വേഷണം നടത്തുവാന്‍ ഉള്ള തൊണ്ടി മുതല്‍ നശിപ്പിക്കപ്പെട്ടു . വനം വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചു കിട്ടിയ രഹസ്യ വിവരം കൃത്യമായ രീതിയില്‍ അന്വേഷിക്കുകയോ പ്രതികളെ പിടികൂടുകയോ ചെയ്തില്ല . ഈ വിവരം മേലധികാരികളെ അറിയിക്കാതെ ഇരുന്നതിനാണ് ബീറ്റ് ഓഫീസര്‍ സി എസ്സ് പ്രദീപിനെ സ്ഥലം മാറ്റിയത് . കൂടുതല്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും .
വടശ്ശേരിക്കര വനം റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഗുരുനാഥന്‍ മണ്ണ് മൂന്നു മൂക്ക് വനത്തില്‍ നിന്നും വേട്ടക്കാര്‍ കൊലപ്പെടുത്തിയ കാട്ടുപോത്തിന്‍റെ അവശിഷ്ടം ലഭിച്ചു . ഒരു മാസം പഴക്കം കണക്കാക്കുന്നു . കോന്നി വെറ്റിറിനി ഡോക്ടറുടെ സാന്നിധ്യത്തില്‍ കാട്ടുപോത്തിന്‍റെ അവശിഷ്ടം പരിശോധിച്ചു കാലപ്പഴക്കം നിര്‍ണ്ണയിച്ചു . ആയിരം കിലോയോളം തൂക്കം വരുന്ന കാട്ടുപോത്തുകള്‍ ഈ വനത്തില്‍ ഉണ്ട് . വന മേഖല കേന്ദ്രീകരിച്ചു വന്‍ തോതില്‍ മൃഗ വേട്ട നടക്കുന്നതായി നേരത്തെതന്നെ വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു . എന്നാല്‍ അന്വേഷണം നടത്തിയില്ല . ലക്ഷങ്ങള്‍ വിലവരുന്ന കാട്ടു വിഭവങ്ങളും ഈ മേഖലയില്‍ നിന്നും കടത്തുന്നു എന്നുള്ള പരാതിയും ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും അന്വേഷിച്ചില്ല .
വന മേഖലയില്‍ നേരത്തെ “റോന്ത് ” ചുറ്റുന്ന രീതി ഉണ്ടായിരുന്നു .എന്നാല്‍ വന മേഖലയിലെ റോഡ് അരുകില്‍ വാഹനത്തില്‍ ഇരുന്നുള്ള നിരീക്ഷണം മാത്രമാണ് വന പാലകര്‍ നടത്തുന്നത് എന്നു വനം വകുപ്പ് ആസ്ഥാനത്ത് പരാതി കിട്ടിയിരുന്നു .
വനത്തില്‍ വേട്ടക്കാരുടെ സ്ഥിരം സാന്നിധ്യം ബോധ്യപ്പെട്ടിട്ടും അന്വേഷണം നടത്തുവാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല . ഗുരുനാഥന്‍ മണ്ണ് വന മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ വനം വകുപ്പ് തീരുമാനിച്ചു . ഇവിടെ കൂടുതല്‍ മൃഗങ്ങളെ വേട്ടയാടി എന്നാണ് രഹസ്യ വിവരം .
നാടന്‍ തോക്ക് ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു . റാന്നി ഡിവിഷന്‍റെ ഭാഗമാണ് ഇവിടം . വനം വകുപ്പിലെ നിരവധി അഴിമതി സംബന്ധിച്ചു ഉള്ള പരാതികളും ഇതോടെ ചൂടുപിടിച്ചു .നാടൻ തോക്ക് നിർമ്മിക്കുന്നതിനിടയിൽ വനം വകുപ്പിന്‍റെ പിടിയിലായ തേക്കുത്തോട് തുമ്പാക്കുളം മനീഷ് ഭവനത്തിൽ മോഹനൻ വർഷങ്ങളായി മൃഗവേട്ടയും വ്യാജചാരായ നിർമ്മാണവും നടത്തിവന്നിരുന്നതായി കണ്ടെത്തിയിരുന്നു . തോക്കിന്റെ കുഴലുകൾ, വെടിമരുന്ന്, ഉണ്ട, ഈയം എന്നിവ കണ്ടെത്തിയിരുന്നു . 5 തോക്കുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. തോക്കിന്റെ ഭാഗങ്ങൾ തടിയിൽ നിർമ്മിച്ചു വരുന്നതിന് ഇടയില്‍ വനപാലകര്‍ പിടികൂടി . മോഹനന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് മാൻ കൊമ്പുകളും 1 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും കണ്ടെത്തിയിരുന്നു .