കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു : കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത് : വിരമിക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ കൈക്കൂലിക്കാരി വിജിലന്‍സ് പിടിയിലായി

കൊറോണകാലത്ത് വിതരണം ചെയ്യുന്ന കുടിവെള്ള വിതരണക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കറുകച്ചാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കരാറുകാരനിൽ നിന്നും 30,000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടം കവലയില്‍ വച്ചാണ് ഇവർ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നിലനിര്‍ത്തുന്നതിനാണ് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി 30,000 രൂപ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസില്‍ വച്ച് സെക്രട്ടറിക്ക് കൈമാറി. എന്നാൽ ബാക്കി പണം ഉടൻ നൽകണമെന്ന് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി ഇ‌ടയ്ക്കിടെ ആവശ്യപ്പെട്ടു തുടങ്ങി. ഇതേത്തുടർന്നാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.വിജിലൻസ് നിരീക്ഷണം ആരംഭിച്ചതിനു പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും യുവാവിനെ ഫോണിൽ വിളിച്ചു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാത്താമുട്ടം കവലയില്‍ വിജിലന്‍സ് നൽകിയ പണവുമായെത്തിയത്.ഈ പണം ഇവർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ വാങ്ങി. തൊട്ടുപിന്നാലെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് കൈക്കൂലി കേസില്‍ പിടിയിലാകുന്നത് . ഇവരുടെ അനധികൃത സ്വത്ത് സംബന്ധിച്ചു അന്വേഷിക്കണം എന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു

കുമരകം , മണര്‍കാട് പഞ്ചായത്തിലും “ജോലി “നോക്കിയിട്ടുണ്ട് . നിരവധി പരാതികള്‍ ഇവര്‍ക്ക് എതിരെ ഉണ്ട് . ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ നാട്ടുകാരില്‍ ചിലര്‍ നല്‍കിയ പരാതികള്‍ ഒതുക്കിയിരുന്നു . കുട്ടികളുടെ പേര് തിരുത്തി നല്‍കുവാന്‍ പോലും ഉള്ള അപേക്ഷകള്‍ സെക്രട്ടറി പെന്‍റിങ് ഫയലായി മാറ്റി വെച്ചിട്ടുണ്ട് . വര്‍ഷങ്ങള്‍ പഴക്കം ഉള്ള ഇത്തരം ഫയലുകളും ഇക്കൂട്ടത്തില്‍ ഉണ്ട് . കഴിഞ്ഞ 6 വര്‍ഷമായി കറുകച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിയാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു