Trending Now

കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി

 

 

കോന്നി : കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പും കോന്നി ഗ്രാമപഞ്ചായത്തിനോടും ചേർന്ന് കോന്നിയിലെ വിവിധ വാർഡുകളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി.

കോന്നി മഠത്തിൽകാവിൽ നിന്നും തുടങ്ങി എലിയറയ്ക്കൽ, മാരൂർ പാലം, കോന്നി ടൗണ്, നാരായണപുരം ചന്ത, കോന്നി പോലീസ് സ്റ്റേഷൻ, പയ്യനാമണ്ണിൽ ചന്തയും പരിസര പ്രദേശങ്ങളും, ആമകുന്ന്, മുരിങ്ങമംഗലം എന്നിവിടങ്ങളിൽ കൊതുകു നിവാരണ സ്‌പ്രയിങ്ങും ഫോഗിങ്ങും നടത്തുകയുണ്ടായി. രാത്രി എട്ടു മണിയോട് കൂടി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു .

ശുചീകരണത്തിന് വേണ്ടി വിവിധ സ്ഥാപനങ്ങള്‍ സഹായം ചെയ്തു .

കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, പത്താം വാർഡ് മെമ്പർ സുലേഖ, മുൻ മെമ്പർ . എം എസ് ഗോപിനാഥൻ, എട്ടാം വാർഡ് മെമ്പർ മോഹനൻ കാലായിൽ, ഒൻപതാം വാർഡ് മെമ്പർ . മാത്യു പറപള്ളിൽ എന്നിവര്‍ സഹായം ചെയ്തു നല്‍കി .

ജലജന്യ രോഗങ്ങൾ പടരുന്ന വേളയിൽ കൂടുതൽ കരുതലോടെ ജനങ്ങൾ പ്രവർത്തിക്കണമെന്ന് കോന്നി ഹെൽത്ത് ഇൻസ്‌പെക്ടർബാബു അറിയിച്ചു. വെള്ളം കെട്ടി നിൽക്കാനുള്ള അവസരം കൊടുക്കാതെയും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചും തോട്ടങ്ങളിൽ കാടു കളഞ്ഞും റബ്ബർ തോട്ടങ്ങളിൽ ചിരട്ട കമഴ്ത്തി വെയ്പ്പു നടത്തിയും കൊതുകിനെ തുരത്തണമെന്നും അദ്ദേഹം അറിയിച്ചു.

അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരോടൊപ്പം സിവിൽ ഡിഫെൻസിന് വേണ്ടി ലിന്റോ കോന്നി, ലിജു മിത്രൻ, മോഹനൻ, സജു, വൈശാഖ്, ആര്യ, ദുർഗ, ശിൽപ, അമൽ തുടങ്ങിയവർ പങ്കാളികളായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!