Trending Now

ജീവനക്കാര്‍ക്കായി ആങ്ങമൂഴിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് (മേയ് 19) മുതല്‍

 

പത്തനംതിട്ടയിലും കോന്നിയിലും ജോലി ചെയ്യുന്ന സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം (മേയ് 19) മുതല്‍ ആരംഭിക്കും.
ആങ്ങമൂഴിയില്‍ നിന്ന് രാവിലെ 8.15ന് ബസ് പുറപ്പെടും. ആങ്ങമൂഴി- സീതത്തോട്- ചിറ്റാര്‍- തണ്ണിത്തോട്- കോന്നി- പത്തനംതിട്ട എന്നിവങ്ങനെയാണ് റൂട്ട്. വൈകിട്ട് 5.10 ന് പത്തനംതിട്ട സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുനിന്നും തിരികെ പുറപ്പെടും. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് പ്രത്യേക ബസ് സര്‍വീസ് നടത്തുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!