Trending Now

വീട്ടമ്മയുടെ ജീവകാരുണ്യം ചെങ്ങറ സമര ഭൂമിയിലും : നാടിന് മാതൃക

 

 

കോന്നി : ചെങ്ങറ സമര ഭൂമിയിലെ താമസക്കാരുടെ ദുരിതം നേരിട്ടു കണ്ട വീട്ടമ്മ ജീവകാരുണ്യ പ്രവര്‍ത്തിയായി ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് മാതൃകയായി . കോന്നി അതുമ്പുംകുളത്തു ചെറിയ രീതിയില്‍ വെളിച്ചെണ്ണ കച്ചവടം ചെയ്യുന്ന പുത്തന്‍വീട്ടില്‍ പ്രസീനയാണ് വേറിട്ട മാതൃകയായത് .
ചെങ്ങറ സമര ഭൂമിയില്‍ നിന്നും പ്രസീനയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയ ആളില്‍ നിന്നുമാണ് കഷ്ടതകള്‍ കേട്ടറിഞ്ഞത് . തുടര്‍ന്നു പ്രസീന ചെങ്ങറ സമര ഭൂമിയില്‍ എത്തി നിലവില്‍ ഉള്ള അവസ്ഥ മനസ്സിലാക്കി .തുടര്‍ന്നു എയര്‍പോര്‍ട്ടില്‍ ജോലി ഉള്ള മകന്‍ സനാജിനെയും കൂട്ടി ചെങ്ങറ സമര ഭൂമിയില്‍ എത്തി ഏറെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ കൈമാറി . ചെങ്ങറ സമര ഭൂമിയില്‍ എല്ലാവരും കൂലി വേല ചെയ്താണ് ഓരോ ദിനവും കഴിയുന്നത് . കോവിഡ് മൂലംകര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ മിക്കവര്‍ക്കും ജോലി ഇല്ലായിരുന്നു .
വീട്ടമ്മയുടെ ജീവകാരുണ്യം നാടിന് മാതൃകയാണ് ..അഭിനന്ദനങ്ങള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!