Trending Now

വാഴ കൂമ്പ് തന്നാല്‍ ചേന കിട്ടും : മുട്ട തന്നാല്‍ ചക്ക തരാം

പഴമ തന്നെ നല്ലത് എന്നു ഓര്മിപ്പിച്ച് കോന്നിയില് നാട്ടു ചന്ത ഒരുങ്ങുന്നു (നാടിനു നാടൻ രുചിയും പരസ്പര സ്നേഹവും കോര്ത്തിണക്കി ഞായർ നാട്ടു ചന്ത)
കോന്നി :ഭക്ഷ്യ വസ്തുക്കള്ക്ക് പകരം ഇവിടെ പണം വേണ്ട .പകരം ഭക്ഷ്യ വസ്തുക്കള് നല്കിയാല് മതി . കോന്നിയില് നാട്ടു ചന്ത ഒരുങ്ങുന്നു . ബാർട്ടർചന്ത എന്തെന്നും കൊറോണക്കാലം പഠിപ്പിക്കും . കാച്ചിൽ കൊടുത്താൽ കപ്പകിട്ടുന്ന, ചക്ക കൊടുത്താൽ മാങ്ങ കിട്ടുന്ന പരസ്പരം സ്നേഹമുള്ള ഒരിടം ഒരുങ്ങുന്നു . കോന്നി ഗ്രാമപ്പഞ്ചായത്തിലെ 14-ാംവാർഡ് (മഠത്തിൽകാവ്) കേന്ദ്രീകരിച്ചാണ്‌ നാട്ടുചന്ത പ്രവര്ത്തനം ആരംഭിക്കുന്നത് . പഴയ കാലഘട്ടത്തിൽ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം നടത്തിവന്നിരുന്ന ബാർട്ടർ സമ്പ്രദായമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. വാർഡിലെ കർഷകരുടെ പച്ചക്കറികൾ, ചക്ക,ചീമപ്പുളി, മുട്ട, പാൽ, കപ്പ, മാങ്ങ, തേങ്ങ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, മടന്ത, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമാണ് നാട്ടുചന്തയിലൂടെ ഒരുങ്ങുന്നത്. ഞായർ രാവിലെ 8.30മുതൽ 12.30വരെ സാമൂഹിക അകലം പാലിച്ച് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീണ് പ്ലാവിളയുടെ വസതിയിലാണ് നാട്ടു ചന്ത നടത്തപ്പെടുന്നത്. ഫോൺ: 9846166617
——————–അഗ്നി ദേവന് @കോന്നി വാര്ത്ത ന്യൂസ് ഓണ്ലൈന്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!