Trending Now

കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കാട്ടു പന്നി ചത്തു

ആറ്റില്‍ വിഷം കലക്കി മീന്‍ വേട്ടനടത്തിയതിന് പിന്നാലേ കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കാട്ടു പന്നി ചത്തു : കഴിഞ്ഞ ദിവസം അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലക്കി മീന്‍ “വേട്ട “നടന്നു . നൂറുകണക്കിനു മല്‍സ്യം ചത്തു പൊങ്ങി : ഡി എഫ് ഒ യുടെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പ് അന്വേഷണം തുടങ്ങി

കോന്നി : അച്ചന്‍ കോവില്‍ നദിയിലെ കല്ലേലിയില്‍ കാട്ടു പന്നി ചത്തു . ഒരു വയസിനു മുകളില്‍ പ്രായം കണക്കാക്കുന്നു . മുറിവോ മറ്റ് പരിക്കോ ഇല്ല . അച്ചന്‍ കോവില്‍ നദിയില്‍ ആണ് പന്നിയെചത്ത നിലയില്‍ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി ഭാഗത്ത് വിഷം കലക്കി ചിലര്‍ മീന്‍ വേട്ട നടത്തിയിരുന്നു . നൂറുകണക്കിനു ചെറു മീനുകള്‍ ആണ് നദിയില്‍ ചത്തു പൊന്തിയത് . ഇന്നും മല്‍സ്യങ്ങള്‍ ചത്തു . ” “കോന്നി വാര്‍ത്ത ഡോട്ട് കോം “ചിത്രം സഹിതം വാര്‍ത്ത നല്‍കിയതോടെ അന്വേഷണത്തിന് ഡി എഫ് ഒ നടുവത്ത് മൂഴി റേഞ്ച് അധികാരികളെ ചുമതല പ്പെടുത്തി . ഇതിന്‍റെ അടിസ്ഥാനത്തില്‍ കടിയാര്‍ മുതല്‍ കല്ലേലി വരെയുള്ള നദീ തീരങ്ങളില്‍ വനം വകുപ്പ് അന്വേഷണം നടത്തുന്നതിന് ഇടയിലാണ് നദിയില്‍ കാട്ടു പന്നി ചത്തു കിടക്കുന്നതു കണ്ടത് . വിഷം മൂലം ചത്ത മല്‍സ്യങ്ങളെ കാട്ടു പന്നി തിന്നതോടെ ഉഗ്ര വിഷത്താല്‍ പന്നി ചത്തതാകാനാണ് സാധ്യതയെന്ന് വന പാലകര്‍ നിരീക്ഷിക്കുന്നു . തുരിശ്,അമോണിയ പോലുള്ള പദാര്‍ഥങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ആറ്റു മീനുകളെ വേട്ടയാടിയത് എന്നാണ് വന പാലകരുടെ സംശയം .വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ട് . നിരവധി കുടിവെള്ള പദ്ധതികള്‍ അരുവാപ്പുലം മുതല്‍ ഉണ്ട് .
ചത്ത നിലയില്‍ കണ്ടെത്തിയ പന്നിയെ മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം വന പാലകര്‍ കുഴിച്ചിട്ടു . കല്ലേലി വന ഭാഗത്തെ അച്ചന്‍ കോവില്‍ കടവുകളില്‍ വന പാലകരുടെ നിരീക്ഷണം ശക്തമാക്കി . വന പാലകരുടെ അന്വേഷണം നടക്കുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!