Trending Now

കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം

കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം : മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി : ജലത്തില്‍ അമിത ദുര്‍ഗന്ധം : ശുദ്ധജല വിതരണത്തിന് തന്നെ ഭീഷണി : കോന്നി ഡി എഫ് ഒ യ്ക്കു പരാതി കിട്ടി എങ്കിലും നടപടി ഇല്ല : വന്യ മൃഗങ്ങള്‍ പോലും വെള്ളം കുടിക്കുന്നില്ല

കോന്നി : കോന്നി അരുവാപ്പുലം കല്ലേലി ഭാഗത്ത് വനമേഖലയില്‍ അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം . വലിയ മീനുകളെ മാത്രം പിടിച്ച് സാമൂഹിക വിരുദ്ധര്‍ കടന്നു കളഞ്ഞു . ചെറിയ മീനുകള്‍ ചത്തു പൊങ്ങുന്നു . മല്‍സ്യങ്ങള്‍ ചീഞ്ഞളിഞ്ഞു ജലത്തില്‍ അമിത ദുര്‍ഗന്ധം . അച്ചന്‍ കോവില്‍ നദിയില്‍ ഉള്ള ശുദ്ധ ജല വിതരണത്തിന് തന്നെ ഭീഷണി . കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി വന മേഖലയിലാണ് അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിത്തം നടന്നത് . കല്ലേലി പാലം മുതല്‍ അരുവാപ്പുലം വരെയുള്ള കടവുകളില്‍ ചെറിയ മീനുകള്‍ ചത്തു പൊന്തി . മിക്ക മീനുകളുടെയും തല അളിഞ്ഞു . തുരിശോ , അമോണിയയോനദിയില്‍ കലര്‍ത്തിയാണ് മീന്‍ പിടിച്ചത് എന്നു സംശയിക്കുന്നു . വെള്ളത്തിന് അമിത ദുര്‍ഗന്ധവും ചൊറിച്ചിലും ഉണ്ട് . കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് വിഷം കലര്‍ത്തി മീനുകളെ പിടിച്ചത് എന്നു കരുതാം . ഇന്ന് രാവിലെ മുതല്‍ ചെറുതും വലുതുമായ മീനുകള്‍ ചത്തു പൊന്തി . വന മേഖലയായ കല്ലേലി ഭാഗത്താണ് അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലര്‍ത്തി മീന്‍ പിടിച്ചിരിക്കുന്നത് . വിഷയം കോന്നി ഡി എഫ് ഒ യുടെ ശ്രദ്ധയില്‍ ചിലര്‍ കൊണ്ട് വന്നെങ്കിലും വന പലകരുടെ ഭാഗത്ത് നിന്നും നടപടി ഇല്ല . ഒരു അന്വേഷണം പോലും ഇതുവരെ നടത്തിയില്ല . നൂറുകണക്കിനു മീനുകള്‍ ആണ് കല്ലേലി വനം ചെക്ക് പോസ്റ്റിന് സമീപം നദിയില്‍ ചത്തു പൊങ്ങിയത് . വെള്ളത്തിന് ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാരില്‍ ചിലര്‍ ആറ്റില്‍ പരിശോധന നടത്തിയത് വെള്ളത്തിന് ദുര്‍ഗന്ധം ഉള്ളതിനാല്‍ വന്യ മൃഗങ്ങള്‍ പോലും വെള്ളം കുടിക്കുന്നില്ല എന്നു ചിലര്‍ പറഞ്ഞു . ചത്തു പൊന്തിയ ചെറുമീനുകളെ കാക്കയും കൊക്കും കൊത്തി വലിച്ചതിനാല്‍ തല ഭാഗം വേര്‍പെട്ടു .
അച്ചന്‍ കോവില്‍ നദിയില്‍ നിരവധി ശുദ്ധ ജല പദ്ധതികള്‍ ഉണ്ട് .ഈ വെള്ളമാണ് ഉപയോഗിക്കുന്നത് . കോവിഡ് -19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ലോക് ഡൌണ്‍ ആയതോടെ കോന്നി മേഖലയില്‍ കടല്‍ മല്‍സ്യങ്ങള്‍ വരുന്നില്ല . ഇതിനാല്‍ നദിയില്‍ വിഷം കലര്‍ത്തി മീനുകളെ കൂട്ടത്തോടെ പിടികൂടുകയാണ് . വലിയ മഴ ഉണ്ടായെങ്കില്‍ മാത്രമേ മലിനമായ ജലം ശുദ്ധമാകൂ . വന പാലകരും ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗവും ഉടന്‍ നടപടി സ്വീകരിക്കണം. നദിയില്‍ വിഷം കലര്‍ത്തി മീന്‍ വേട്ട നടത്തിയതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മീനുകള്‍ക്കു അസുഖങ്ങള്‍ ബാധിച്ചേക്കാം .
————————–
ചിത്രം : കോന്നി വാര്‍ത്ത ഡോട്ട് കോം @കല്ലേലി അച്ചന്‍ കോവില്‍ നദി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!