Trending Now

വയര്‍ എരിയുന്ന കാടിന്‍റെ മക്കള്‍ക്ക് കോന്നി അഗ്നിശമന സേനയുടെ ഭക്ഷ്യ സുരക്ഷാ വലയം

കോന്നി :കാടിന്‍റെ മക്കളെ കാണുവാനും എരിയുന്ന വയറിന് അന്നം നല്‍കുവാനും കോന്ന അഗ്നി ശമന സേന എത്തി .
കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വോളന്റിയേർസിന്റെയും നേതൃത്വത്തിൽ കൊക്കാത്തോട് മേഖലയിലെ ആദിവാസി കോളനികളില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു .
കൊറോണ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായുള്ള സുരക്ഷയെ തുടര്‍ന്നു ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഇവര്‍ക്ക് കോന്നിയില്‍ എത്താന്‍ കഴിയില്ല .ട്രൈബല്‍ വകുപ്പില്‍ നിന്നും ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നു എങ്കിലും തികയുന്നില്ല . കോന്നി കൊക്കാത്തോട് കോട്ടാമ്പാറ ആദിവാസി കോളനിയിലെ പതിനഞ്ചോളം വരുന്ന കുഞ്ഞുങ്ങളടങ്ങിയ കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് എത്തിച്ചു നല്‍കിയത് . വനവിഭവങ്ങൾ ശേഖരിച്ച് വിപണനം നടത്തി വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ വരുമാനമാർഗം നിലച്ചതോടെ കുടുംബങ്ങൾ പലതും ദുരിതക്കയത്തിലാണ്.നാടിന്‍റെ ജനകീയ വിഷയങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തിയായി ഇടപെടുന്ന കോന്നി അഗ്നി ശമന സേനയ്ക്ക് ആശംസകള്‍ .
കോന്നി എം എല്‍ എ ജനീഷ് കുമാറും ജില്ലാ കളക്ടറും ആവണിപ്പാറ ആദിവാസി കോളനിയില്‍ നേരത്തെ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിച്ചിരുന്നു . കോന്നിയില്‍ ജന മൈത്രി പോലീസ് വിഭാഗവും വിവിധ സാമൂഹിക സംഘടനകളും ഊണും ഉറക്കവും ഇല്ലാതെ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം .
—————————–
കെ . സാബു @ “കോന്നി വാര്‍ത്ത ഡോട്ട് കോം “ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!