Trending Now

ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം

കൊറോണ വൈറസ് (കൊവിഡ്19) രോഗം പടരാതിരിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം/ശുചിത്വ ഉപദേശം:

• സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് റബ് ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

• ചുമ അല്ലെങ്കില്‍ തുമ്മലിന് ശേഷം കൈ കഴുകുക; രോഗികളെ പരിചരിക്കുമ്പോള്‍; ഭക്ഷണം തയ്യാറാക്കുതിനു മുമ്പും ശേഷവും; കഴിക്കുതിനുമുമ്പ്; ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം; കൈകള്‍ വൃത്തികെട്ടതായിരിക്കുമ്പോള്‍; മൃഗങ്ങളോ മാലിന്യങ്ങളോ കൈകാര്യം ചെയ്ത ശേഷം നിര്‍ബ്ബന്ധമായും കൈകള്‍ വൃത്തിയാക്കണം.

• ചുമയോ തുമ്മലോ ഉള്ള ഏതൊരാളില്‍ നിന്നും കുറഞ്ഞത് 1 മീറ്റര്‍ (3 അടി) അകലം/ദൂരം നിലനിര്‍ത്തുക.

• നിങ്ങളുടെ കൈ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. പരസ്യമായി തുപ്പരുത്.

• ചുമയോ തുമ്മലോ വരുമ്പോള്‍ ടിഷ്യു അല്ലെങ്കില്‍ കൈമുട്ട് ഉപയോഗിച്ച് നിങ്ങളുടെ വായയും മൂക്കും പൊത്തുക. ടിഷ്യു ഉടനടി ഉപേക്ഷിച്ച് കൈകള്‍ വൃത്തിയാക്കുക.

വൈദ്യോപദേശം

• നിങ്ങള്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ മറ്റുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക.

• അസുഖം അനുഭവപ്പെടുകയാണെങ്കില്‍, തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ നേരിയ ലക്ഷണങ്ങളുണ്ടെങ്കില്‍പ്പോലും, മെഡിക്കല്‍ സൗകര്യങ്ങളിലേക്കും മറ്റ് ആളുകളിലേക്കും രോഗം പടരാതിരിക്കാന്‍ വീട്ടില്‍ തന്നെ തുടരുക.

• നിങ്ങള്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ (പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്) നേരത്തേ വൈദ്യസഹായം തേടുകയും പ്രാദേശിക ആരോഗ്യ അധികാരികളെ മുന്‍കൂട്ടി ബന്ധപ്പെടുകയും ചെയ്യുക.

• രോഗം കണ്ടെത്തുന്നതിനും തടയുന്നതിനും കഴിയുന്ന അധികാരികള്‍ക്ക് നിങ്ങളുടെ മറ്റുള്ളവരുമായുള്ള സമീപകാല സമ്പര്‍ക്കവും യാത്രാ വിശദാംശങ്ങളും നിര്‍ബ്ബന്ധമായും നല്‍കുക.

• ആരോഗ്യ അധികാരികള്‍ പുറപ്പെടുവിച്ച കൊവിഡ്19 സംഭവവികാസങ്ങളെക്കുറിച്ച് കാലികമായി അറിയുകയും അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കുകയും ചെയ്യുക.

മാസ്കും കൈയ്യുറ ഉപയോഗവും

• ആരോഗ്യമുള്ള വ്യക്തികള്‍ രോഗിയായ ഒരാളെ പരിചരിക്കുകയാണെങ്കില്‍ മാത്രമേ മാസ്ക് ധരിക്കാവൂ.

• നിങ്ങള്‍ക്ക് ചുമയോ തുമ്മലോ ആണെങ്കില്‍ മാസ്ക് ധരിക്കുക.

• പതിവ് കൈ വൃത്തിയാക്കലിനൊപ്പം മാസ്കുകള്‍ ധരിക്കുന്നത് ഫലപ്രദമാണ്.

• മാസ്ക് ധരിക്കുമ്പോള്‍ തൊടരുത്. മാസ്കില്‍ തൊട്ടാല്‍ കൈകള്‍ വൃത്തിയാക്കുക.

• മാസ്ക്കുകള്‍ ശരിയായി ധരിക്കുന്നതും നീക്കം ചെയ്യുന്നതും എങ്ങനെയെന്ന് അറിയുക. മാസ്ക് നീക്കം ചെയ്ത ശേഷം കൈകള്‍ വൃത്തിയാക്കുക.

• ഒറ്റ ഉപയോഗ മാസ്കുകള്‍ (ഡിസ്‌പോസിബിള്‍) വീണ്ടും ഉപയോഗിക്കരുത്.

• റബ്ബര്‍ കൈയ്യുറകള്‍ ധരിക്കുതിനേക്കാള്‍ കൊവിഡ്19 പിടിക്കുതിനെതിരെ നഗ്‌നമായ കൈകള്‍ പതിവായി കഴുകുന്നത് കൂടുതല്‍ ഫലപ്രദമാണ്.

• കൊവിഡ്19 വൈറസ് റബ്ബര്‍ കൈയ്യുറകളിലൂടെ നിങ്ങളുടെ മുഖത്ത് സ്പര്‍ശിച്ചുകൊണ്ട് പകരാം.

https://t.me/konnyvartha

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!