Trending Now

കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിവര്‍ഗ്ഗ ആദിവാസി കോളനിയിൽ വെളിച്ചമെത്തുന്നു

 

കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ ശ്രമ ഫലമായി കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിവര്‍ഗ്ഗ ആദിവാസി കോളനിയിൽ വെളിച്ചമെത്തുന്നു. വൈദ്യുതി എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചു.

രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്‍ഡ്‌ – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി .വര്‍ഗ്ഗം :ഗോത്ര വര്‍ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്‍ക്കാര്‍ രേഖയില്‍ കൃത്യമായി ഇല്ല എങ്കിലും നൂറിന് അടുത്ത് .തൊഴില്‍ :വന വിഭവ ശേഖരണം

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലൂടെ കോന്നിയില്‍ നിന്നും നാല്‍പത്തി അഞ്ച് കിലോമീറ്റര്‍ കിഴക്ക് മാറി മൂന്നു വശവും കൊടും വനവും മുന്നില്‍ വേനല്‍ കാലത്ത് ശാന്തമായും ,വര്‍ഷ കാലത്ത് കൂലം കുത്തി ഒഴുക്കുന്ന അച്ചന്‍കോവില്‍ നദി .വനത്തില്‍ ഒറ്റ പെട്ട് കിടക്കുന്ന ഗോത്ര വര്‍ഗ വിഭാഗത്തിന്‍റെ ആവണി പ്പാറ .
പരാധീനതകളോടും പ്രകൃതിയോടും ഒരേ സമയം പോരാടേണ്ട ഗതികേടിലാണ് ആവണിപ്പാറ ഗിരിവര്‍ഗ കോളനിയിലെ അന്‍പതോളം കുടുംബങ്ങള്‍. കാടിന്റെ മക്കളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ആദിമ നിവാസികളുടെ ഈ പിന്‍മുറക്കാര്‍.അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍അച്ചന്‍കോവിലാറിന്റെ മറുകരയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവണിപ്പാറ ഗിരിവര്‍ഗ കോളനിയില്‍ വികസനമെന്നത് ഇനിയും കേട്ടറിവുള്ള വാക്കായി അവശേഷിക്കുന്നു.

ഒന്നര കിലോമീറ്ററിനുള്ളില്‍ അന്‍പതോളം കുടുംബങ്ങളിലായി നൂറ്റിയെഴുപതോളം ആളുകള്‍ കാടിനെയും കാട്ടാറിനെയും ആശ്രയമാക്കി ജീവിക്കുന്നു.ജലമൊഴികെ മറ്റെല്ലാത്തിനുംക്ഷാമമാണ്.മൂന്നുവശവും കാടും മുന്‍പില്‍ പരന്നൊഴുകുന്നആറും.
കാടിനുള്ളിലേക്ക് പോയാല്‍ മടങ്ങിവരാന്‍ദിവസങ്ങളും,ആഴ്ച്ചകളുമെടുക്കും. ചെറുതേന്‍,ഞൊടിയില,പൊന്നാമ്പൂ തുടങ്ങിയ വനവിഭവങ്ങളാണ്പ്രധാനമായും ഇവര്‍ ശേഖരിക്കുന്നത്.പക്ഷേ തുറയിലെവിപണനകേന്ദ്രത്തിലെത്തി വിറ്റാല്‍തന്നെ ശരിക്കുള്ള വില കിട്ടാറുമില്ല.ഇവയുടെ യഥാര്‍ത്ഥ വിലയെപ്പറ്റിയുള്ള അജ്ഞത ഇവരെ കബളിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.പൊന്നാമ്പു പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നഅസംസ്കൃതവസ്തുവാണ്.
പട്ടയം ലഭ്യമായെങ്കിലുംപുരയിടത്തിലെ ഒരുവൃക്ഷം പോലും മുറിയ്ക്കാനും അനുവാദമില്ല.

മറുകരയെത്താന്‍ഒരുപാലവും,കയറിക്കിടക്കാന്‍ ഒരു കൂരയും,വൈദ്യുതിയും വെളിച്ചവും ഇതെല്ലാം ഇവരുടെ പ്രതീക്ഷ യായിരുന്നു . ഇനി വെളിച്ചം ആവണിപ്പാറയിലും എത്തുകയാണ് . ഒരു പാലം കൂടി അനുവദിച്ചു നല്‍കിയാല്‍ കാടിന്‍റെ മക്കള്‍ സന്തോഷിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു