Trending Now

ദൈവദാസി മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


കൊച്ചി:
 സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ  മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  .സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

കൊച്ചിയുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തു തനതായ മാറ്റങ്ങള്‍ വരുത്തി കേരളീയ നവോത്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് ദൈവദാസി മദര്‍ തെരേസ ലിമ. 2015-ലാണ് തെരേസ ലിമ പുരസ്‌കാരം കോളേജ് മാനേജ്മന്റ് ഏര്‍പ്പെടുത്തിയത്. ഡോ. എം ലീലാവതി, ഷീബ അമീര്‍, മേരി എസ്തപ്പാന്‍, ലിസ്ബ യേശുദാസ് എന്നിവരാണ് മുമ്പ് ഈ പുരസ്‌കാരം നേടിയവര്‍. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയും ഫോട്ടോയും സഹിതം ഡയറക്ടര്‍, സെന്റ്  തെരേസാസ് കോളേജ്, എറണാകുളം – 682011 എന്ന വിലാസത്തില്‍ ഡിസംബര്‍ 30-ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. 2020 ജനുവരി 29-ന് സെന്റ് തെരേസാസ് കോളേജില്‍ വച്ച് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 94474 74688

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!