കാട്ടുതീ വന സമ്പത്തിന് കാര്യമായ നാശമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലയിലെ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം.
കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുക, കാട്ടുതീ ഉണ്ടായാല്‍ എത്രയും പെട്ടന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുക, തീ അണയ്ക്കുക എന്നീ കാര്യങ്ങളില്‍ പൊതുജനങ്ങളുടെയും, അധിവാസ സമൂഹത്തിന്റെയും, ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും ജാഗ്രതയും സമയോജിത ഇടപെടലും അത്യാവശ്യമാണ്. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിനും, കാട്ടുതീ ഉണ്ടായാല്‍ അണയ്ക്കുന്നതിനും വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളുമായി ഫോണില്‍ ബന്ധപ്പെടാം.
റാന്നി 8547600770, 8547600927, കരികുളം 8547700790, രാജാമ്പാറ 8547700771, കണമല 8547700810, വടശേരിക്കര 8547600830, തണ്ണിത്തോട് 8547600870, ചിറ്റാര്‍ 8547600861, ഗുരുനാഥന്‍മണ്ണ് 9495826694, ആങ്ങമൂഴി 8547600890, പ്ലാപ്പള്ളി 8547600891, കൊച്ചുകോയിക്കല്‍ 8547600906, പച്ചക്കാനം 9496276345, കോന്നി ഡിവിഷന്‍ 8547044423, കോന്നി റെയിഞ്ച് 8547600610, നടുവത്തുമൂഴി റെയിഞ്ച് 8547600555, മണ്ണാറപ്പാറ റെയിഞ്ച് 8547600666.