Trending Now

സര്‍ജറിയില്ലാതെ പേസ്‌മേക്കര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ചരിത്രത്തില്‍

പരിയാരം : ഗവ.മെഡിക്കല്‍ കോളജ് ഹൃദയാലയയില്‍ ശസ്ത്രക്രിയ കൂടാതെ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. അത്യാധുനിക ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സാ സംവിധാനത്തിലൂടെയാണു സര്‍ജറി നടത്താതെ കാല്‍ക്കുഴ വഴി ഹൃദയത്തിന്റെ വലത്തേ അറയില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 75 കാരിയുടെ ഹൃദയതാളത്തിലെ വ്യതിയാനമാണു നൂതന ചികിത്സയിലൂടെ ഭേദപ്പെടുത്തിയത്.

ഹൃദയചികിത്സയ്ക്കായി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ ബോധം കെടുത്തി സര്‍ജറിയിലൂടെ പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതിനെ തുടര്‍ന്നാണു നൂതന ലീഡ് ലെസ് പേസ്‌മേക്കര്‍ ചികിത്സ നടത്തിയത്. ഗവ. മെഡിക്കല്‍ കോളജുകളില്‍ ഇത്തരം ചികിത്സ ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരം ചികിത്സയില്‍ സര്‍ജറിയുടെ പാടുണ്ടാകുന്നില്ലെന്ന് മാത്രമല്ല, സാധാരണ പേസ്‌മേക്കറുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ പത്തിലൊന്നു വലിപ്പം മാത്രമേ നൂതന പേസ്‌മേക്കര്‍ സംവിധാനത്തിനുള്ളൂ. രണ്ട് ഗ്രാം മാത്രമാണ് ഇപ്പോള്‍ ഘടിപ്പിച്ചിരിക്കുന്ന പേസ് മേക്കറിന്റെ ഭാരം. ഡോ.എസ്.എം. അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഡോ. സി.ഡി. രാമകൃഷ്ണ, ഡോ. ഗെയ്‌ലിന്‍ സെബാസ്റ്റ്യന്‍, ഡോ. വിവേക് എന്നിവര്‍ ചേര്‍ന്നാണു ചികിത്സ നടത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!