കേരളപ്പിറവി ദിനാശംസകള്‍….
“ഭാരതമെന്ന് കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ
തിളയ്ക്കണം ചോര ഞരമ്പുകളില്‍”
കാനനറാണിയാം കോന്നിയിലെത്തിയാല്‍
കരിയെ മെരുക്കുന്ന കൂടുകാണാം.
താപ്പാനയുണ്ടല്ലോ നല്‍പാപ്പാനുമുണ്ടല്ലോ
ആനമേലേറി സവാരി ചെയ്യാം!
കേരളത്തില്‍ സു(പസിദ്ധമാം കല്ലേലി
ഊരാളി വാഴുന്ന കാവുകാണാം
പുണ്യപുരാതന ക്ഷേ(തസ്ഥലങ്ങള്‍ തന്‍
ശേഷിപ്പു കാണാംശിലാശകലങ്ങളില്‍.
ലക്ഷണമൊത്തൊരു തേക്കുമരങ്ങളെ
പോറ്റുന്ന തോട്ടങ്ങള്‍ കണ്ടിരിക്കാം.
പച്ചതുടിക്കും മലഞ്ചെരുവില്‍ നീളേ
പലവര്‍ണ്ണപ്പക്ഷിതന്‍ പാട്ടുകേള്‍ക്കാം.
കൊക്കാത്തോടിന്‍കരയിലായുയരത്തില്‍
കാട്ടാത്തിപ്പാറതന്‍ പെരുമകാണാം
വന്യമൃഗങ്ങളെ കണ്ടറിഞ്ഞീടുവാന്‍
വനപാതചുറ്റിത്തിരിഞ്ഞു പോരാം…
അടവിയില്‍ മരമേലേതീര്‍ത്തമുളംകുടില്‍
കൗതുകക്കാഴ്ച പകര്‍ന്നീടുന്നു.
വട്ടംചുഴറ്റുമാ കുട്ട വഞ്ചിക്കുള്ളില്‍
കാട്ടാറു തൊട്ടൊരു യാ(തയാവാം…
കുടിനീരേകിക്കുളിരണിഞ്ഞൊഴുകുന്ന
അച്ഛന്‍കോവിലാറിന്‍റ ചേലുകാണാം..
നറുതേന്‍ നുണയുന്ന നിര്‍വൃതി പോലവേ
ഓര്‍മ്മതന്‍ താളില്‍ കുറിച്ചു വയ്ക്കാം….
കവിത🌟🌟
🌋കാനന റാണി🌋
(പസാദ്.വി.മോഹന്‍
🌟🌟🌟🌟