Trending Now

കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിയ്ക്കുക

 

കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥികള്‍ ആവണിപ്പാറയെ മറന്നോ
കോന്നി നിയോജകമണ്ഡലത്തിലെ അവസാന ബൂത്തായ ഒറ്റപ്പെട്ട ആവണിപ്പാറയെ മുന്നണി സ്ഥാനാര്‍ഥികള്‍ മറന്നു പോയോ എന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു . പേരിനു രണ്ടു പോസ്റ്റര്‍ ഒട്ടിച്ചു . തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ ആരും നേടിതന്നില്ല . അക്കരെ ഇക്കരെ കടക്കുവാന്‍ ഒരു പാലം വേണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ് . വനം വകുപ്പ് തടസം നില്‍ക്കുന്നതിനാല്‍ കോന്നി മണ്ഡലത്തിലെ അരുവാപ്പുലം ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാര്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത് അംഗന്‍ വാടിയില്‍ പോളിങ് സ്റ്റേഷന്‍ ഒരുക്കാന്‍ എത്തിയ സര്‍ക്കാര്‍ ജീവനക്കാരോട് .

കോന്നി അരുവാപ്പുലം ആവണിപ്പാറ ഗിരിജന്‍ കോളനി (212)അംഗന്‍ വാടി ബൂത്തില്‍ 66 വോട്ടര്‍മാര്‍ ഉണ്ട് .36 സ്ത്രീ വോട്ടര്‍മാര്‍ . എല്ലായിടത്തും ഒന്നില്‍ കൂടുതല്‍ തവണ സ്ഥാനാര്‍ഥികള്‍ ചെന്നിട്ടും ആവണിപ്പാറയെ മറന്നു എന്നും പരിഭവം . പുരുഷന്മാരില്‍ പകുതിയില്‍ കൂടുതല്‍ വന വിഭവം ശേഖരിക്കാന്‍ വനത്തില്‍ പോയിരിക്കുന്നു . അവര്‍ നാളെ മടങ്ങി എത്തുമെന്ന് കോളനിവാസികള്‍ വിശ്വസിക്കുന്നു . പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും അനുഭാവം ഇല്ല . അടൂര്‍ പ്രകാശ് ആണ് സ്ഥാനാര്‍ഥി എന്ന് ചിലര്‍ വിശ്വസിക്കുന്നു . വോട്ടെടുപ്പിന് ഉള്ള എല്ലാ ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട് . വോട്ടര്‍മാര്‍ക്ക് ബോധവത്കരണം നടത്തുവാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം നേരിട്ടു എത്തിയിരുന്നു . ആവണിപ്പാറയില്‍ പാലം നിര്‍മ്മിക്കുവാന്‍ ഉള്ള നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകണം . അതാണ് പ്രഥമ ആവശ്യം . നാളെ എങ്കിലും സ്ഥാനാര്‍ഥികള്‍ ഇവിടെ എത്തി വോട്ടര്‍മാര്‍ക്ക് ആശ്വാസം നല്‍കണം . ഇവരും ഈ മണ്ഡലത്തിലെ വോട്ടര്‍മാരാണ് . അതും 66 വോട്ടുകള്‍ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!