കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വാഴപ്പാറ, മാങ്കോട്, പൂങ്കുളഞ്ഞി, ചിതൽ വെട്ടി പ്രദേശങ്ങളിൽ കഴിയുന്ന 2000 ത്തിൽപ്പരം കുടുംബങ്ങൾ 1971 മുതൽ താമസക്കാരായ ജനങ്ങൾക്ക് പട്ടയം ഒരു സ്വപ്നമാണ്. തെരഞ്ഞെടുപ്പ് വേളകളിൽ എല്ലാവർക്കും പട്ടയം എന്ന് എല്ലാ പാർട്ടികളും പറയാറുണ്ടെങ്കിലും ഈ വിഷയത്തിൻമേൽ നാളിതുവരെയായി ശാശ്വതമായ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പത്തനാപുരം പഞ്ചായത്ത് വാഴപ്പാറ മൂന്നാം വാര്‍ഡ് മെംബര്‍ ഷീജാ ചന്ദ്രബാബുവിന്‍റെ നേതൃത്വത്തിൽ വാഴപ്പാറ ആഗ്രോ സർവ്വീസ് സെന്ററിൽ ചേർന്ന ഗ്രാമ സംഗമം അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യാൻ ഉത്ഘാടനം ചെയ്തു. ഷീജാ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു . നവാസ് മൗലവി ഫാറൂക്ക്, രമണൻനായർ, കൃഷ്ണൻകുട്ടി, ദാമോദരൻ, സരോജ, പി.പി.തോമസ്, ഗബ്രിയേൽ, സോമൻകുഞ്ഞ്, ഭാസ്കരൻ, ഷിബു ഗോപി, സുകുമാരൻ എന്നിവർ സംസാരിച്ചു . കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തുവാനും താമസക്കാരായ മുഴുവൻ ജനങ്ങൾക്കും റീസർവ്വേ നടത്തി പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം സമര പ്രക്ഷോഭങ്ങൾ നടത്തുവാനും സംഗമം തീരുമാനിച്ചു.